ഉച്ചജോലി വിലക്ക്; കുവൈത്തിൽ നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: വേനൽക്കാല അപകടങ്ങൾ കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് പലയിടത്തും പാലിക്കപ്പെടുന്നില്ല. നിരവധി കമ്പനികളാണ് അവരുടെ തൊഴിലാളികളെ ഉച്ച സമയത്ത് ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നത്. മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷ വിഭാഗം നടത്തിയ പരിശോധകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യം മുതൽ ഇന്നലെ വരെ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി നടത്തിയ ക്യാമ്പയിനിൽ 730 സമാന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. തൊഴിൽ സുരക്ഷ വിഭാഗം വ്യക്തമായ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ക്യാപ്പിറ്റൽ ഗവർണറേറ്റിലെ ഹെസ അൽ മുബാറക് പ്രദേശത്ത് പരിശോധന നടത്തിയത്.
ഇവിടെ നിർമ്മാണ സൈറ്റുകളിൽ ഡസൻ കണക്കിന് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കർശന പരിശോധന തുടരുമെന്നാണ് ക്യാപ്പിറ്റൽ ഗവർണറേറ്റിലെ പരിശോധന സംഘം തലവൻ മുഹമ്മദ് അൽ അജ്മി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.