ജിദ്ദ : ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ് കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക് എത്തിച്ചേരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും.ജിദ്ദ വഴിയാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്ററിന്റെ കീഴിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
ഇത്തവണ നാട്ടിൽ നിന്നും ഹജ് ക്വട്ടായിൽ അനുവാദം ലഭിച്ചവർക്കുള്ള കവർ നമ്പർ ഉപയോഗിച്ച് വിമാനത്തിന്റെ വിവരം എങ്ങനെ മനസ്സിലാക്കാം.അ തിനായി ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ സ്വന്തം കവർ നമ്പർ ടൈപ്പ് ചെയ്ത് ഫ്ലൈറ്റ് വിവരം മനസ്സിലാക്കാം.
ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ (www.hajcommittee.gov.in ) ) Enquiry – your cover number എന്ന സ്ഥലത്ത് വളരെ കൃത്യമായി കവർ നമ്പർ ടൈപ്പ് ചെയ്തു (ഉദാ:- KLF-4948-2-0) അതിൽ കൊടുത്തിരിക്കുന്ന കപാറ്റ്ച കോഡും ടൈപ്പ് ചെയ്ത ശേഷം Send Details എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ കവറിലുള്ളവരുടെ പേര് വിശദാംശങ്ങൾ അടങ്ങിയ ഒരു പേജ് കാണാൻ സാധിക്കും,
താഴെയായി വിമാനത്തിന്റെ വിവരവും, തീയതിയും കാണിക്കും. ഒപ്പം ഹജ് ക്യാംപിൽ 2 ദിവസം മുൻപ് റിപ്പോർട്ട് ചെയ്യേണ്ട ദിവസവും സമയവും കാണുന്നതാണ്. എന്നാൽ റിപ്പോർട്ട് ചെയ്യേണ്ട തീയതിയും, സമയവും പിന്നീട് പരീശിലകർ അല്ലെങ്കിൽ നിങ്ങളുടെ കൂടെ വരുന്ന ഹജ് ഇൻസ്‌പെക്ടർ അറിയിക്കുന്നതാണ്. വെബ്സൈറ്റിൽ ഓരോ വിമാനത്തിലും പോകുന്നവരുടെ വിശദാംശങ്ങൾ മുറപ്രകാരം ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് ഇത്തവണത്തെ ഹജ് നിർവഹിക്കാൻ എത്തുന്നത്. ഇക്കൂട്ടത്തിൽ 30% ഹാജിമാരാണ് വിവിധ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴി എത്തുന്നത്. ഇത്തവണ ഇന്ത്യൻ തീർഥാടകരുടെ ആദ്യ സംഘം എത്തുന്നത് മദീനയിലാണ്. തുടർന്നുള്ള 8 ദിവസം മദീനയിൽ തങ്ങിയതിന് ശേഷമാണ് മക്കയിലെത്തുന്നത്. ഹജ്ജിന് ശേഷം മദീന വഴി ആയിരിക്കും ഇവർ മടങ്ങുന്നത്. കോഴിക്കോട് നിന്ന് മെയ് 10 നും, കണ്ണൂരിൽനിന്ന് മെയ് 11നുമാണ് നിലവിൽ വിമാന സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 മുതൽ 9 വരെ ഉള്ള ദിവസങ്ങളിലായിരിക്കും ഇത്തവണത്ത ഹജ് കർമ്മങ്ങൾ നടക്കുക. ഹജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ്: www.hajcommittee.gov.in
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.