Breaking News

ആഗോള ഊർജ സുരക്ഷ ചർച്ചയ്ക്കായി യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് യുഎഇയിലേക്ക്.

അബുദാബി : ആഗോള ഊർജ സുരക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വൈകാതെ യുഎഇയിലെത്തും അമേരിക്കയിൽ യുഎഇയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള തുടർ ചർച്ചകളുണ്ടാകും. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം കഴിഞ്ഞ മാസം വാഷിങ്ടൻ സന്ദർശിച്ചതിനു പിന്നാലെയാണ് റൈറ്റിന്റെ വരവ്. ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപാദനം, നിർമിതബുദ്ധി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂഇ, വ്യവസായ, നൂതനസാങ്കേതിക മന്ത്രിയും അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) എംഡിയും ഗ്രൂപ്പ് സിഇഒയുമായ സുൽത്താൻ അൽ ജാബിർ എന്നിവരുമായി റൈറ്റ് കൂടിക്കാഴ്ച നടത്തും. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപകനായ എംജിഎക്സ്, ന്യൂക്ലിയർ എനർജി കമ്പനിയായ ഇഎൻഇസി, സോവറിൻ വെൽത്ത് ഫണ്ടുകളായ മുബദല, എഡിക്യു എന്നിവ ഉൾപ്പെടെയുള്ള ഇമറാത്തി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും യുഎസ് ഊർജ സെക്രട്ടറി കൂടിക്കാഴ്ച നടത്തും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.