Business

ഇസാഫ് ബാങ്ക് മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ 162 കോടി സമാഹരിച്ചു

കൊച്ചി: മുൻഗണനാ ഓഹരി വിൽപ്പനയിലൂടെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുൾപ്പെടെ യോഗ്യരായ (എച്.എൻ.ഐ) നിക്ഷേപകർക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുൻഗണനാ വിഭാഗത്തിൽ നീക്കിവച്ചിരുന്നത്. 75 രൂപയായിരുന്നു പ്രതിഓഹരി വില. 2020 സെ്ര്രപംബർ 30ലെ ബുക്ക് വാല്യൂ അനുസരിച്ച് പ്രീ ഇഷ്യു ഓഹരി വില 2.64 മടങ്ങും പോസ്റ്റ് ഇഷ്യു 2.45 മടങ്ങുമായിരുന്നു.

‘സമാഹരിച്ച അധിക മൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തത 250 ബേസിസ് പോയിന്റുകൾ ഉയർത്തി കൂടുതൽ ശക്തിപ്പെടുത്തുകയും 2022 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യും. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ) ഇപ്പോഴത്തെ ആശ്വാസകരമായ മൂലധന നിലയും വിപണി സാഹചര്യവും കണക്കിലെടുത്ത് മാറ്റിവയ്ക്കാനും തീരുമാനിച്ചു’ ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു. ദുഷ്‌ക്കരമായ സമയത്തും നിക്ഷേപകർ കാണിക്കുന്ന അനുകൂല പ്രതികരണം വലിയ ലക്ഷ്യങ്ങൾ നേടാൻ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്തും ബാങ്ക് മികച്ച വളർച്ച കൈവരിച്ചു. 202021 സാമ്പത്തിക വർഷം മൊത്ത ബിസിനസിൽ 25.86 ശതമാനം വളർച്ച രേഖപ്പെടുത്തി. 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം നിക്ഷേപം 28.04 ശതമാനം വർധിച്ച് 9000 കോടി രൂപയിലെത്തി. വായ്പകൾ 23.61 ശതമാനം വർധിച്ച് 8417 കോടി രൂപയിലുമെത്തി. ഇക്കാലയളവിൽ ബാങ്കിന്റെ ആകെ ബിസിനസ് 17,412 കോടി രൂപയും കടന്നു. മുൻ വർഷം ഇത് 13,835 കോടി ആയിരുന്നു. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് 82 ശതമാനമെന്ന വളരെ മികച്ച വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് 96 പുതിയ ഔട്ട്‌ലെറ്റുകൾ തുറന്നതോടെ ആകെ ശാഖകളുടെ എണ്ണം 550 ആയി. നിലവിൽ, 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് സാന്നിധ്യമുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.