മനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. സന്തുലിതമായ വിദേശനയമാണ് ബഹ്റൈൻ സ്വീകരിക്കുന്നതെന്നും നല്ല അയൽപക്ക ബന്ധം സ്ഥാപിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവയിൽ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
2016ൽ തെഹ്റാനിലെ സൗദി എംബസിയിൽ ഇറാൻ നടത്തിയ ആക്രമത്തെത്തുടർന്നാണ് ബഹ്റൈൻ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നത്. എന്നാൽ, 2024ൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ധാരണയിലെത്തുകയായിരുന്നു. പ്രാദേശിക സ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. 2024 ൽ റാശിദ് അൽ സയാനി ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹീം റൈസിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ തെഹ്റാൻ സന്ദർശിച്ചിരുന്നു.
ശേഷം നടന്ന ഇറാന്റെ പ്രസിഡന്റ് സ്ഥാനാരോഹണത്തിലും ബഹ്റൈന്റെ പങ്കാളിത്തം ഉണ്ടായി. 2024 ഒക്ടോബറിൽ ഇറാൻ വിദേശകാര്യ മന്ത്രി ബഹ്റൈൻ സന്ദർശിക്കുകയും ഹമദ് രാജാവ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.