ദുബൈ: യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് നാളെ ദുബൈയിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്ക്കെത്തുന്നത്. മെയ് ഒന്നിന് സമാപിക്കും. ആഗോള ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും വാതിൽ തുറക്കുന്ന പ്രദർശന മേളയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 166 രാഷ്ട്രങ്ങളിൽ നിന്ന് 2800ലേറെ പ്രദർശകരാണ് മുപ്പത്തിരണ്ടാം എഡിഷന്റെ ഭാഗമാകാനായി ദുബൈയിലെത്തിയിട്ടുള്ളത്. 55000 ത്തിലേറെ ആളുകൾ മേളയ്ക്കെത്തുമെന്ന് കരുതുന്നു. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ അതിർത്തികളില്ലാതെ രൂപപ്പെട്ടുവരുന്ന ആഗോള ടൂറിസത്തെ കുറിച്ചാണ് ഇത്തവണത്തെ മേള ചർച്ച ചെയ്യുക. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ വേദികളിലായി 68 സെഷനുകൾ അരങ്ങേറും. കമ്പനികൾ തമ്മിൽ ധാരണാപത്രങ്ങളും ഒപ്പുവയ്ക്കും.
ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കമ്പനികൾ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും. ഗോവ, കർണാടക, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം ബോർഡുകൾക്കും സ്റ്റാളുകളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇരുപത് ശതമാനം കൂടുതൽ പ്രദർശകർ ഇത്തവണത്തെ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ ഇഷ്ടദേശമെന്ന നിലയിൽ ദുബൈയുടെ ടൂറിസം വളർച്ചയ്ക്ക് ട്രാവൽ മാർക്കറ്റ് കരുത്തുപകരും. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മാത്രം ദുബൈ കാണാനെത്തിയത് 53 ലക്ഷം സഞ്ചാരികളാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.