മസ്കത്ത്: ‘ലെഗസി ഓഫ് ഇന്ത്യ-ഒമാൻ റിലേഷൻസ്’ എന്ന പേരിൽ ഇന്ത്യ- ഒമാൻ ചരിത്ര ബന്ധത്തെ വിശദീകരിക്കുന്ന പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടക്കുന്ന പ്രദർശനം നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ (എൻഎഐ), ഒമാനിലെ നാഷനൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റി (എൻആർഎഎ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അരങ്ങേറുന്നത്.ഉദ്ഘാടന ചടങ്ങിൽ നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അരുൺ സിംഗാൾ അധ്യക്ഷത വഹിച്ചു. ഒമാനും ഇന്ത്യയും തമ്മിൽ 5,000 വർഷത്തിലേറെ പഴക്കമുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് സിംഗാൾ ചൂണ്ടിക്കാണിച്ചു. എൻആർഎഎ ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ദവ്‌യാനി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷൈബാനി, വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക, നാഗരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ ചരിത്ര കാലഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100ലധികം രേഖകൾ, ഫോട്ടോഗ്രാഫുകൾ, ഭൂപടങ്ങൾ, പുരാവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള നയതന്ത്ര ബന്ധത്തെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട കൈയെഴുത്തുപ്രതികൾ, കത്തുകൾ, ടെലിഗ്രാമുകൾ എന്നിവ പ്രദർശനത്തിൽ കാണാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.