Breaking News

ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

മസ്‌കത്ത് : ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ  നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ബോർഡിന് നിവേദനം നൽകി.നിലവിലുള്ള സാമ്പത്തിക, സാമൂഹിക പശ്ചാത്തലം പരിഗണിച്ചുകൊണ്ട് രക്ഷിതാക്കളെ ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നും ഇൻഫ്രാ സ്‌ട്രെക്ച്ചർ ഫീസ് ആയ പത്ത് റിയാൽ മുഴുവനായും ഒഴിവാക്കി കൊടുക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഭൂരിഭാഗവും മിഡിൽ ക്ലാസ് വിഭാഗത്തിൽ പെടുന്നവരാണ്. രക്ഷിതാക്കൾ ജോലി സംബന്ധമായ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു രീതിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുകയും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെ കഷ്ടപ്പെടുന്ന ഈ രക്ഷിതാക്കളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും താത്ക്കാലികമായെങ്കിലും ഫീസ് കുറച്ചുകൊണ്ട് രക്ഷിതാക്കൾക്ക് ആശ്വാസം പകരണം എന്നും നിവേദനത്തിൽ ആവശ്യപെടുന്നു.
വർഷങ്ങളായി രക്ഷിതാക്കളിൽ നിന്നും ഈടാക്കി കൊണ്ടിരിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫീസ് കുറക്കാം എന്ന കഴിഞ്ഞ ഓപ്പൺഫോറത്തിലെ വാഗ്ദാനം നിറവേറ്റണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. കൂടാതെ ശാരീരികമായി പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രാവീണ്യം നേടിയ അധ്യാപകരെ നിയമിക്കണമെന്നും അവർ കുട്ടികളോട് സൗമ്യമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും നിവേദനത്തിൽ  ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾ ആയ സിജു തോമസ്, ജയാനന്ദൻ, സബിത ലിജോ, മനോജ് കാണ്ട്യൻ, കാസിം പുതുക്കുടി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.