ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 7,207 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവില്‍ 1,26,418 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,975 ആയും മരണസംഖ്യ 3,060 ആയും ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി. മരണം 272. രോഗം ഭേദമായവര്‍ 16,999. പുതുതായി 1,515 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,282 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 28,936 ആയും മരണസംഖ്യ 812 ആയും ഉയര്‍ന്നു.
ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.