Breaking News

ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്; പിണറായി ചിരിച്ചാലും കുറ്റമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആഭ്യന്തരത്തില്‍ മികച്ച ഇടപെടല്‍ പിണറായി സര്‍ക്കാര്‍ നടത്തി. ദുരന്തത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് വലുതാണ്. സ്വര്‍ണക്കടത്ത് ക്രമസമാധാന പ്രശ്‌നമായി മാറി. അങ്ങനെ വരുമ്പോള്‍ പൊലീസിന് ഇടപെടാതിരിക്കാന്‍ കഴിയില്ല. നിരവധി സ്വര്‍ണം പിടിച്ചു. ആ ദൗത്യമാണ് പൊലീസ് നിര്‍വഹിച്ചു വന്നത്. ഇതിന് എതിരെയാണ് അന്‍വര്‍ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്. കുറ്റക്കാര്‍ എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി ഉണ്ടാകും. എം ആര്‍ അജിത് കുമാറിന് എതിരെ ആരോപണം വന്നു. ഒരു മാസം അന്വേഷണത്തിന് സമയം നല്‍കി. അക്കാര്യത്തില്‍ ഫലപ്രദമായി നടപടി സ്വീകരിക്കും. സര്‍ക്കാരിന് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം വന്നാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ല. അത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്വഴക്കമാണ്. എന്നാല്‍ ഏത് ഉന്നത ഉദ്യോഗസ്ഥന്‍ ആയാലും തെറ്റു കണ്ടെത്തിയാല്‍ കര്‍ക്കശമായ നടപടിയെടുക്കും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന് പി ആര്‍ സംവിധാനമില്ല. ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ദേവകുമാറിന്റെ മകനുമായി എല്ലാവര്‍ക്കും ബന്ധമുണ്ട്. ആ ബന്ധം കൊണ്ടാണ് അഭിമുഖം ചെയ്തതെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ചിരിയെച്ചൊല്ലിയും പരിഹാസമാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. മുമ്പ് പിണറായി ചിരിക്കുന്നില്ല എന്നായിരുന്നു. ഇപ്പോള്‍ എന്തൊരു ചിരിയാണിത് എന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

‘പിണറായി സര്‍ക്കാരിനെ നേരിടാന്‍ കേരളത്തില്‍ മഴവില്‍ സഖ്യമാണ്. രണ്ടാം സര്‍ക്കാരിന് എതിരെ വിമോചന സമര കാലത്തേതിന് സമാനമായ നീക്കം നടത്തുന്നു. മത രാഷ്ട്രവാദത്തിന് എതിരെ പിണറായി സര്‍ക്കാര്‍ ശരിയായ സമീപനം സ്വീകരിക്കുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. മലപ്പുറം ജില്ലാ സെക്രട്ടറിക്ക് എതിരായ അന്‍വറിന്റെ വിമര്‍ശനത്തിന് പിന്നില്‍ ദുഷ്ടലാക്കാണ്. അന്‍വര്‍ കള്ള പ്രചാരണം നടത്തുന്നു. പി ശശിക്ക് എതിരായ പരാതി അന്‍വര്‍ പുറത്ത് വിട്ടത് നന്നായി. പരാതിയില്‍ കഴമ്പില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ശശിക്കെതിരെയുള്ള അന്‍വറിന്റെ കത്തില്‍ പരിശോധിക്കേണ്ടതായി ഒന്നുമില്ല. ഉള്ളടക്കം പാര്‍ട്ടി പരിശോധിച്ചു. അതില്‍ ഒരു വസ്തുതയുമില്ല.’

പരാതിയില്‍ പി ശശിയെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം മാത്രമേയുള്ളൂ. റിയാസിന് എതിരായും തെറ്റായ പ്രചാരണം നടക്കുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ല എന്ന അന്‍വറിന്റെ ആരോപണം പച്ചക്കളളമാണ്. ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസും പരസ്പരം ശക്തിപ്പെടുത്തുന്നവരാണ്. ലീഗും എസ്ഡിപിഐയും തമ്മില്‍ ഐക്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. ന്യൂനപക്ഷത്തെ തീവ്രവാദത്തിലേക്ക് നയിക്കാനുളള SDPI ശ്രമത്തിന് ലീഗ് പിന്തുണയുണ്ട്. ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ മാധ്യമ പ്രചാരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാധ്യമങ്ങളുടെ കള്ള പ്രചാര വേലയെ പാര്‍ട്ടി പ്രതിരോധിക്കും. തെറ്റായ ഒരു നിലപാടിനെയും വെച്ച് പൊറുപ്പിക്കില്ല. അത് വെറുതെ പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.