Breaking News

ഇന്തൊനീഷ്യൻ ആരാധകരുടെ സൈബർ ആക്രമണം: അപലപിച്ച് ബിഎഫ്എ.

മനാമ :  2026 ഫിഫ ലോകകപ്പിനുള്ള എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ ഇന്തൊനീഷ്യയ്‌ക്കെതിരായ ബഹ്‌റൈന്‍റെ സമീപകാല മത്സരത്തിന് ശേഷം ഇന്തൊനീഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബിഎഫ്എ) ശക്തമായി അപലപിച്ചു.
മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ,  ബഹ്‌റൈൻ ദേശീയ ടീമിലെ കളിക്കാർക്കെതിരെ അപമാനവും ഭീഷണിയും സൈബർ ആക്രമണവും ഉണ്ടായി, ഇത് കളിക്കാരുടെയുംജീവനക്കാരുടെയും സുരക്ഷയെ പോലും  ബാധിച്ചതായി  ബിഎഫ്എ പറഞ്ഞു .തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ടുകൾ, കറസ്‌പോണ്ടൻസ് സംവിധാനങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെടുകയും മോശമായ  അഭിപ്രായപ്രകടനങ്ങളും ഭീഷണികളും നിറഞ്ഞതായും അസോസിയേഷൻ വെളിപ്പെടുത്തി. ബഹ്‌റൈൻ കളിക്കാരുടെയും ആരാധകരുടെയും സ്വകാര്യ അക്കൗണ്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഈ നടപടികൾ. ഇത്തരം പ്രവർത്തനങ്ങൾ  കായികമേഖലയ്ക്കും ഫുട്‌ബോളിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ബിഎഫ്എ അറിയിച്ചു. ജക്കാർത്തയിൽ നടക്കാനിരിക്കുന്ന എവേ മാച്ച് മാറ്റാൻ ബിഎഫ്എ ഫിഫയോട് അഭ്യർഥിച്ചു.
മത്സരം ഇന്തൊനീഷ്യയിൽ നടന്നാൽ ദേശീയ ടീമിന്‍റെ സുരക്ഷ അപകടത്തിലാകുമെന്ന് അസോസിയേഷൻ ഭയപ്പെടുന്നു. കളിക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ബിഎഫ്എ വ്യക്തമാക്കി.സമൂഹ മാധ്യമത്തിൽ ബഹ്‌റൈൻ കളിക്കാർക്ക് ലഭിച്ച വധഭീഷണിയിൽ ബി എഫ് എ  ഞെട്ടൽ രേഖപ്പെടുത്തി.  വിഷയം രാജ്യാന്തര  മനുഷ്യാവകാശ, സംഘടനകളിലേക്കും മാധ്യമ ശ്രദ്ധയിൽ  എത്തിക്കാൻ ഉദ്ദേശിക്കുമെന്നും ബി എഫ് എ വ്യക്തമാക്കി. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.