മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാ നായിട്ടില്ലെന്ന് അധികൃതര്‍ ചൂ ണ്ടിക്കാട്ടുന്നു
കൊച്ചി : മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈ ക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറ ടിക്കാനുള്ള നീക്കമാണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തിയിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂള തോമസ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ചത് വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമാ ണെന്നാണ് ഇഡി ആരോപിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കിഫ്ബിക്ക് ആദ്യ സമന്‍സ് അയച്ച ത്. മൊഴിയെടുക്കലിന് ഹാജരാകണമെന്നായിരുന്നു ആവശ്യം.തുടര്‍ന്ന് 2022 ആഗസ്റ്റ് വരെ അഞ്ച് സമന്‍സ് കൂടി അയച്ചു. ഡെപ്യൂട്ടി മാനേ ജിങ് ഡയറക്ടര്‍ പലതവണ ചോദ്യംചെയ്യലിന് ഹാജരായി.
ഇഡി ആവശ്യപ്പെട്ട അക്കൗണ്ട് രജിസ്റ്റര്‍ ഉള്‍പ്പെടെ മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. ഒരേ രേഖകള്‍ തന്നെ പലതവണ ആവശ്യപ്പെട്ടു. കിഫ്ബി ഉദ്യോഗസ്ഥന്‍ ഹാജരായ പ്പോള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മൊഴിയെടുത്തത്. ഇഡിക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സമയത്തും നടപടികള്‍ തുടര്‍ന്നു. ഇത്രയേറെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയും കഴി ഞ്ഞിട്ടും കേസെടുക്കാനോ പരാതി രജിസ്റ്റര്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടര്‍ച്ചയായി സമന്‍സുകള്‍ അയക്കുകയും അവ അപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കുകയുമാണ്.
സംസ്ഥാന സര്‍ക്കാരിനുള്ള അധികാരമുപയോഗിച്ച് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലാണ് കിഫ്ബി രൂപീകരിച്ചത്. റിസര്‍വ് ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്. മസാലബോണ്ടിലോ കി ഫ്ബി പ്രവര്‍ത്തനത്തിലോ പരാതികളുണ്ടായാല്‍ നടപടിയെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കി ഫ്ബി ഇടപാടുകള്‍ ഫെമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി യി ട്ടുണ്ട്. മസാലബോണ്ടില്‍ കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥ മദൃഷ്ട്യാതന്നെ അടിസ്ഥാനമി ല്ലാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.