നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു സിനിമ-സീരിയല്‍ താരം അട ക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി യായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്
തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു സിനിമ-സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി യായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
സംസ്ഥാന പാതയായ ആനമല റോഡിലാണ് നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ ത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. മലക്കപ്പാറ യില്‍ നിന്ന് ചാലക്കുടിക്ക് വരുകയാ യിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തി ല്‍ തട്ടിനിന്നു.
കാറിലുണ്ടായിരുന്ന എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടതെ ന്നാണ് വിവരം. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ താഴ്ചയില്‍ നിന്ന് പ്രയാസപ്പെട്ട് റോഡിലേക്ക് ക യറുകയായിരുന്നു. തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തില്‍ കയറി മലക്ക പ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാല കരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി തിരികെ പോകാന്‍ വാഹനവും ഏര്‍പ്പാടാക്കി നല്‍കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.