Home

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല; എന്തെല്ലാം എതിര്‍പ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി

ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തി ന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ ര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുമ്പോഴും മൗനം പാലി ക്കുകയാണെന്നും മുഖ്യമന്ത്രി പറ ഞ്ഞു.

കൊല്ലം : രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പു കളുമായി വന്നാലും വികസ നത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മി ണ്ടുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാട് സ്വീക രിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം ഏരിയാ ക മ്മിറ്റി ഓഫീ സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കി യെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം അത് തിരിച്ചറി ഞ്ഞു. ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെ യും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്ന ലെയും തുടങ്ങിയതല്ല. ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെ ടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉണ്ട്. അവരു ടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും പിണറായി വി ജയന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ വികസനം തടയാനാണ് ഇഡി ലക്ഷ്യമിടുന്നത്. കിഫ്ബിയെ ലക്ഷ്യമിടുന്നത് അതിനുവേണ്ടിയാണ്. കേരളത്തി ലെ വികസനം തടയാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.