മനാമ 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ വിജയിച്ചതിന്റെ ആവേശത്തിമിർപ്പിലാണ് ബഹ്‌റൈൻ . കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കളി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ബഹ്റൈനിൽ ഉത്സാഹത്തിമിർപ്പ് ആരംഭിച്ചിരുന്നു. ബഹ്‌റൈനിലെ ഒട്ടു മിക്ക മലയാളി സംഘടനകളും കളി കാണുന്നതിന് വേണ്ടി പ്രത്യേക സ്ക്രീനുകൾസജ്ജീകരിച്ച് ഫുടബോൾ പ്രേമികൾക്ക് അറിയിപ്പ് നൽകിയിരുന്നു.
ടീമിന് പ്രോത്സാഹനം നൽകാനും ആവേശത്തിൽ അലിഞ്ഞുചേരാനുമായി ബഹ്‌റൈനിൽ നിന്ന് ആയിരങ്ങളാണ് കുവൈത്തിലും എത്തിയത്. പ്രത്യേക വിമാനങ്ങൾ ഇതിനായി സജ്ജീകരിച്ചിരുന്നു. ബഹ്റൈനിൽ ഇന്ന് പൊതു അവധി കൂടി പ്രഖ്യാപിച്ചതോടെ കളി നേരിട്ടു കാണാൻ കുവൈത്തിലെ എത്തിയവരുടെ എണ്ണവും വർധിച്ചു. കളിയാവേശം സിരകളിൽ പടർന്നതോടെ ബിഗ് സ്‌ക്രീനുകളിൽ കളി കാണുകയായിരുന്നു ആരാധകർ ടെഹ്‌സീയ പതാക ഉയർത്തി പാട്ടും നൃത്തവും തുടങ്ങി.
ബഹ്റൈന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പവും ആരവമുയർന്നതോടെ രാത്രി ബഹ്‌റൈൻ സമയം 9.30 ആയതോടെ ബഹ്‌റൈൻ വിജയക്കുതിപ്പിലേക്ക് എത്തി. ആവേശം ബിഗ് സ്ക്രീനിനു മുന്നിൽ നിന്നും റോഡുകളിലേയ്ക്ക് നീങ്ങി. വാഹനങ്ങൾ ഒരുമിച്ച് ഹോൺ മുഴക്കിയും വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് നൃത്തം ചെയ്ത് ആളുകൾ ഒന്നടങ്കം റോഡിൽ ഇറങ്ങി.
രാഷ്ട്രങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹ പ്രകടനം
ഒരു രാജ്യത്തിന്റെ വിജയം അവിടുത്തെ ജനതയ്‌ക്കൊപ്പം ആ രാജ്യത്ത് ജീവിക്കുന്ന മറുനാട്ടുകാർ അടക്കം എങ്ങനെ ആഘോഷിക്കുന്നുവെന്നുള്ളതിന്റെ നേർക്കാഴ്ചകളാണ് കഴിഞ്ഞ ദിവസം കണ്ടത്. ബഹ്‌റൈൻ എന്ന രാജ്യം പ്രവാസികൾക്ക് നൽകുന്ന സ്വാതന്ത്ര്യവും സ്നേഹവും രാജ്യത്തിന്റെ വിജയത്തിൽ ആഘോഷമാക്കുകയായിരുന്നു മറ്റു രാജ്യക്കാരും. ഒരൊറ്റ ജനതയായി ബഹ്‌റൈൻ പതാകയുടെ കീഴിൽ നൃത്തം ചവിട്ടിയ ഫുടബോൾ ആരാധകർക്ക് രാഷ്ട്രത്തിന്റെ അതിർവരമ്പുകളോ, നിറമോ ഭാഷയോ എന്ന വേർതിരിവുണ്ടായിരുന്നില്ല. എല്ലായിടത്തും ഒരേ ശബ്ദം ബഹ്‌റൈൻ ജയിക്കട്ടെ എന്ന് മാത്രം.
അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കാളായ ബഹ്‌റൈൻ ഫുട്‍ബോൾ ടീം ഇന്ന് അഞ്ചു മണിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ എത്തിച്ചേരും. 26 -ാമത് അറേബ്യൻ ഗൾഫ് കപ്പിൽ വിജയം സ്വന്തമാക്കിയ ബഹ്‌റൈൻ നാഷനൽ ഫുട്‍ബോൾ ടീമിന് ഉജ്ജ്വല വരവേൽപ്പിനൊരുങ്ങുങ്ങുകയാണ് രാജ്യം. അറേബ്യൻ ഗൾഫ് കപ്പ് എയർപോർട്ടിൽ നിന്നും ആരംഭിക്കുന്ന ഫുട്‌ബോൾ ആരാധകരുടെ ആവേശഭരിതമായ ഘോഷയാത്ര ഷെയ്ഖ് ഈസ് ബിൻ സൽമാൻ ബ്രിഡ്ജ്, കിംഗ് ഫൈസൽ ഹൈവേ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വലി അൽ അഹദ് റോഡ് രിഫാഈൻ റൗണ്ട് എബൗട്ട് വഴി ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും. മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നതിനാൽ അത് വഴി യാത്ര ചെയ്യുന്നവരും ഇന്ന് വിമാനത്താവളത്തിലേക്ക് പോകേണ്ടവരും നേരത്തേ തന്നെ ലക്ഷ്യസ്‌ഥാനത്ത് എത്തിച്ചേരേണ്ടതാണ് .
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.