ഡമാസ്ക്കസ് : പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വാരം സൗദി അറേബ്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്ഥിരത, സുരക്ഷ എന്നിവയെ പിന്തുണക്കാനും സാമ്പത്തിക വീണ്ടെടുക്കലിനും പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുമായി യുഎഇ, ജോർദാൻ, ഖത്തർ രാജ്യങ്ങൾ സന്ദർശിക്കുന്നുവെന്നാണ് സിറിയയുടെ പുതിയ സർക്കാരിലെ ഉയർന്ന നയതന്ത്രജ്ഞനായ അസാദ് തന്റെ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
അൽ അസാദ് കുടുംബത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ക്രൂരമായ ഭരണത്തെ തച്ചുടച്ച ശേഷം വിമതരെ ഉൾപ്പെടുത്തിയുള്ള പുതിയ സർക്കാർ ആസ്തിയേറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വൻ നിക്ഷേപങ്ങളിലാണ് ഉറ്റുനോക്കുന്നത്. വർഷങ്ങൾ നീണ്ട യുദ്ധത്തിലൂടെ തകർന്നു പോയ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുന:സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഗൾഫ് രാജ്യങ്ങളുടെ നിക്ഷേപത്തിലൂടെ പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.
സിറിയയുടെ നവോഥാനത്തിനായി വലിയ പങ്കു വഹിക്കാൻ സൗദി അറേബ്യയും സജ്ജമായി കഴിഞ്ഞു. ഈ ആഴ്ച ആദ്യം പുതിയ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയും ഉൾപ്പെടുന്ന ഉന്നത പ്രതിനിധി സംഘത്തിനൊപ്പമാണ് അൽ ഷെയ്ബാനി റിയാദ് സന്ദർശിച്ചത്. 13 വർഷം നീണ്ട യുദ്ധവും സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് നാശോന്മുഖമായ രാജ്യത്തിനായി സമഗ്രമായ ആരോഗ്യ പരിചരണ സംവിധാനം വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷാരയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയൻ സർക്കാർ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.