Entertainment

ആല്‍ബിന്‍ റോയ് നായകനായ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി

അമ്പിളി റോയ് പ്രസന്റ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിചയ പ്പെടുത്തുകയാണ്, ആല്‍ബിന്‍ റോയ്.എറണാകുളം മരട് ഗ്രിഗോറി യന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്

കൊച്ചി: അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി.ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ‘ചാവി’ ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

നമുക്ക് ചുറ്റും നടക്കുന്ന ചില അനീതികളോട് ഞങ്ങള്‍ ശക്തമായിത്തന്നെ പ്രതികരിക്കുകയാണ്. കൗമാ രക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം, ട്രാഫിക് നിയമങ്ങളോടുള്ള ലംഘനം, ആരോഗ്യകാര്യങ്ങളോടുള്ള അനാസ്ഥ,കുടുംബ ബന്ധങ്ങളോടുള്ള വിയോജിപ്പ്, മുതിര്‍ന്നവരോടുള്ള അനാദരവ് തുടങ്ങിയ കാര്യ ങ്ങളെ വളരെ ഗൗരവമായി സമീപിക്കുകയും അത്തരം കാര്യങ്ങളില്‍ അടി യന്തരമായി പുലര്‍ത്തേണ്ട ബോധവത്ക്കരണസന്ദേശമാണ് ചാവിയുടെ പ്രമേയം.

അമ്പിളി റോയ് പ്രസന്റ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിച യപ്പെടുത്തുകയാണ്, ആല്‍ബിന്‍ റോയ്.എറണാകുളം മരട് ഗ്രിഗോറി യന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

അഭിനേതാക്കള്‍: ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സ ലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്റണി, ശിവന്‍ തിരൂര്‍, ലാലി. ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍.

പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.