Home

പിഎഫ്‌ഐ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീ സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് അറ സ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്‌കര്‍,പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാ രവാഹികളായ ഷമീര്‍,സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖ പ്പെടുത്തിയത്. ഇവരെ നാളെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷമാണ് അഷ്‌കറിന്റെയും കസ്റ്റഡി യിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും അറസ്റ്റ് രേഖപ്പെ ടുത്തിയത്.

കുട്ടിയുടെ വീട്ടില്‍ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയും കുടുംബവും ഇന്നു രാവി ലെ യാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പി ന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടി ന് മുന്നില്‍ തടി ച്ചു കൂടിയിരുന്നു.

കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. ‘ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരാ യ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാ നായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?’ ഇതി ല്‍ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കാ റുണ്ടെന്നും അഷ്‌കര്‍ പറഞ്ഞു. വിവാദ മുദ്രാവാക്യം ആരും പഠിപ്പിച്ച തല്ലെന്ന് പത്തുവയസ്സുകാരന്‍ പറ ഞ്ഞു. മുദ്രാവാക്യം കാണാതെ പഠിച്ചതാണ്. മുമ്പും വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. മുദ്രാവാ ക്യം വിളി വിവാദമായതോടെ മുങ്ങിയ കുട്ടിയും കുടുംബവും ഇന്നാണ് പള്ളുരുത്തിയിലെ വീട്ടിലെ ത്തിയത്. തൊ ട്ടുപിന്നാലെ പൊലീസ് സംഘമെത്തി കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുക്കുക യായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.