വ്യാഴാഴ്ച രാത്രി ഒമ്പതിന് പുറപ്പെടേണ്ട വിമാനം 23 മണിക്കൂര്‍ വൈകി പുറപ്പെട്ടു. ഗര്‍ഭിണികളും കുട്ടികളും വയോധികരും ഉള്‍പ്പെട്ട യാത്രക്കാര്‍ വലിയ ദുരിതം സമ്മാനിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
അബുദാബി : എയര്‍ ഇന്ത്യ ടാറ്റയുടെ ഭാഗമായിട്ടും വൈകി പറക്കലും യാത്രക്കാരെ ബുദ്ധിമുട്ടിക്കലും തുടരുകയാണെന്ന് വ്യാപക പരാതി.
വ്യാഴാഴ്ച രാത്രി ഒമ്പതിന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐക്‌സ് 583 വിമാനം 23 മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.45 ന് യാത്ര പുറപ്പെടുമ്പോള്‍ ഇതില്‍ സഞ്ചരിക്കേണ്ട യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു. ഇവരില്‍ ഗര്‍ഭിണികളും വയോധികരും കുട്ടികളും പെടും.
രാത്രിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കാമെന്ന് വിമാന കമ്പനി അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും രാത്രി വൈകിയും ആരും എത്തി താങ്കള്‍ക്ക് താമസ സൗകര്യം ഏര്‍പ്പാടാക്കി തന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
രാത്രി മുഴുവനും സീറ്റില്‍ ഇരുന്ന് ഉറങ്ങിയും പകല്‍ വിമാനത്താവളത്തിലെ വിലകൂടിയ ഭക്ഷണം കഴിച്ച് വിശപ്പടക്കിയും ഇവര്‍ 23 മണിക്കൂര്‍ കഴിച്ചു കൂട്ടി.
കൗണ്ടറില്‍ നിന്ന് ബോര്‍ഡിംഗ് പാസ് എടുത്ത് എമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി വിമാനമേറാന്‍ കാത്തിരുന്നവര്‍ക്ക് വിമാനം പുറപ്പെടാന്‍ വൈകും സാങ്കേതിക തകരാര്‍ ഉണ്ടെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്.
ഒമ്പതിന് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം 11.45 ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍, 12 ആയിട്ടും വിമാനത്തില്‍ കയറാനുള്ള അറിയിപ്പ് വന്നില്ല. തുടര്‍ന്ന് സംഘടിച്ച യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ കുറച്ചുപേരെ മാത്രമായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി.
പക്ഷേ, വിസിറ്റ് വീസയില്‍ എത്തിയവരേും വീസ റദ്ദാക്കി പോകുന്നവരേയുമാണ് മറ്റൊരു വിമാനത്തില്‍ കയറ്റി വിടാം എന്ന് പറഞ്ഞ് കൊണ്ടുപോയത്. എന്നാല്‍, ഇത് നടന്നില്ല. ലഘുഭക്ഷണം തന്നല്ലാതെ ആര്‍ക്കും പകരം സംവിധാനമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും യാത്രക്കാര്‍ പറയുന്നു.
വിമാന കമ്പനി അധികൃതര്‍ക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും വിലയേറിയ സമയം നഷ്ടപ്പെടുത്തിയ വിമാനക്കമ്പനിക്കെതിരെ കേസ് നല്‍കുമെന്നും യാത്രക്കാര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.