ഒമൈക്രോണ്‍ ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 36 ആയി
ഹൈദരാബാദ്: കോവിഡിന്റെ പുതിയവകഭേദമായ ഒമൈക്രോണ്‍ ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 36 ആയി.
ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്. ഞായറാഴ്ചയാണ് ആന്ധ്രാ പ്രദേശില്‍ ആദ്യ ഒമൈക്രോണ്‍ കേസ് കണ്ടെത്തിയത്. അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34 കാരനായ യാ ത്രക്കാരനില്‍ കാര്യമായ മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധ നയില്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് ചണ്ഡീഗഡില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചത്. നവംബര്‍ 22 ന് ഇറ്റലിയില്‍ നിന്ന് എത്തിയ 20 വയസുകാരന്‍ ബന്ധുക്കളെ കാണാന്‍ ഇന്ത്യയിലെത്തിയതാണ്. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രണ്ട് വാക്സിനുമെടുത്ത 20കാരന്‍ ഇറ്റലിയില്‍ നിന്നെത്തി യതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ സാംപിള്‍ ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി.പിന്നാലെയാണ് ഫലം പോസിറ്റീ വായത്.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്.17 പേര്‍ക്കാണ് സം സ്ഥാനത്ത് രോഗികള്‍. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നില വില്‍ ഒമൈക്രോണ്‍ ബാധിതരുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.