മസ്കറ്റ്: ആടുജീവിതം എന്ന സിനിമയില്‍ വില്ലനായി വേഷമിട്ട ഡോ. താലിബ് അല്‍ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി താരം രംഗത്ത്.ഒമാനി നടന് സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ അഭ്യൂഹങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോള്‍.
സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തില്‍ ക്രൂരനായ അര്‍ബാബിന്‍റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയില്‍ താലിബിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണം തള്ളിക്കളയുകയാണ് താലിബ് അല്‍ ബലൂഷി. അഭ്യൂഹം മാത്രമാണെന്നും ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താലിബ് പറഞ്ഞു.
സൗദിയില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള യാതൊരു അറിയിപ്പും സൗദി, ഒമാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് താലിബ് പറഞ്ഞു. ഇതൊരു സിനിമ മാത്രമാണ്, യാഥാര്‍ത്ഥ്യമല്ലെന്ന് ജനങ്ങള്‍ ഓര്‍ക്കണം. സിനിമയില്‍ ഞാനൊരു വേഷം ചെയ്തു എന്ന് മാത്രമേ ഉള്ളൂവെന്നും താലിബ് പറഞ്ഞു. വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ട് പോലും ലോകമെമ്ബാടുമുള്ള സിനിമാ പ്രേമികള്‍ അത് ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും താലിബ് അല്‍ ബലൂഷി വ്യക്തമാക്കി. ആടുജീവിതത്തിന്‍റെ സംസ്ഥാന പുരസ്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ കേരളത്തിലാണ് താലിബ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.