കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ‘ഫ്ലോറൻസ് ഫിയെസ്റ്റ- 2025’ എന്ന പേരിൽ ജലീബ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷം വിവിധ പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.ഡോ. മുസ്തഫാ അൽ മൊസാവി ഉദ്ഘാടനം ചെയ്തു. കുവൈത്ത് നഴ്സിങ് സർവിസസ് ഡയറക്ടറെ പ്രതിനിധീകരിച്ച് ദലീല കരീം ആശംസകൾ നേർന്നു. കുവൈത്ത് നഴ്സിങ് ഡയറക്ടർ ഇമാൻ അൽ അവാധി വിഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു. പ്രസിഡന്റ് വിജേഷ് വേലായുധൻ ഇൻഫോക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദീർഘകാലം കുവൈത്തിൽ സേവാമാനുഷ്ഠിച്ചുവരുന്ന സീനിയർ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്കു അവാർഡ് നൽകി ആദരിച്ചു.
ഇൻഫോക് വാർഷിക മാഗസിൻ ‘മിറർ- 2025’ വേദിയിൽ പ്രകാശനം ചെയ്തു. പോസ്റ്റർ, ആർട്ടിക്കിൾ പ്രസന്റേഷൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അംഗങ്ങളുടെയും കുട്ടികളെയും കലാപ്രകടനങ്ങൾ, വൈഷ്ണവ് ഗിരീഷ്, ആതിര ജനകൻ, ക്രിസ്റ്റകല തോമസ്, വിഷ്ണു വർദ്ധൻ എന്നിവർ അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഇൻഫോക് സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ അംബിക ഗോപൻ നന്ദിയും പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.