Breaking News

അൽമദീന ഹൈപ്പർമാർക്കറ്റിൽ മാംഗോ കാർണിവൽ

അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ കെനിയ, യെമൻ തുടങ്ങി 10 രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം ഇനങ്ങളാണു പ്രദർശിപ്പിച്ചിരിക്കുന്നത്. മാമ്പഴോത്സവത്തോടനുബന്ധിച്ചു നിരക്കിളവും പ്രഖ്യാപിച്ചു. വ്യത്യസ്ത ജ്യൂസുകൾ, മാമ്പഴം ചേർത്ത മധുരപലഹാരങ്ങൾ, കേക്ക്, കുക്കീസ്, ബേക്കറി എന്നിവയും കാർണിവലിനെ രുചികരമാക്കുന്നു. അബുദാബിയിലെ എല്ലാ അൽമദീന ഹൈപ്പർ മാർക്കറ്റുകളിലും ഫ്രഷ് മാർട്ട് ഷോറൂമുകളിലും 18 വരെ മാമ്പഴോത്സവം തുടരും. ഇതോടനുബന്ധിച്ച് ഒട്ടേറെ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.ഖലീഫാ സിറ്റിയിൽ നടന്ന ചടങ്ങിൽ അബുദാബി അഗ്രികൾചറൽ ഫുഡ് സേഫ്റ്റി മേധാവി മഹമൂദ് മുഹ്‌സിൻ നാസർ ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർമാരായ ഷഹബാസ് സലാം, അർഷദ് പുതിയോട്ടിൽ, ഡോ. ഫായിസ് മുഹമ്മദ്, എ.ജി.എം.ഷഫീഖ് ഹമീദ്, പബ്ലിക് റിലേഷൻ മാനേജർ വാത്തക്ക് അബ്ദു യഹിയ ആഫിഫ്, മാർക്കറ്റിങ് മാനേജർ ജിതിൻ രത്‌നാകരൻ എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.