Breaking News

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ ഏറ്റവും വലിയ ലോട്ട് സ്റ്റോർ കൂടിയാണിത്.

ഫെഡറൽ നാഷണൽ കൗൺസിൽ അംഗമായ ഡോ. ഷെയ്ഖ് സലേം ബിൻ റക്കാദ് അൽ അമേരി ആണ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലിയുടെ സാന്നിധ്യത്തിൽ സ്റ്റോർ ഉദ്‌ഘാടനം ചെയ്തത്.

അൽ ഐനിലെ ലോട്ട്, ജിസിസിയിലെ 17-ാമത്തേതും യുഎഇയിലെ ഏഴാമത്തേതുമാണ്. ഏകദേശം 5300 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന സ്റ്റോറിൽ ഭൂരിഭാഗം ഉൽപന്നങ്ങൾക്കും 19 ദിർഹത്തിന് താഴെയാണ് വില.

വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫാഷൻ ആക്‌സസറികൾ, സൗന്ദര്യവർദ്ധന ഉൽപന്നങ്ങൾ തുടങ്ങിയവയുൾപ്പെടെ വൈവിധ്യമാർന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ ഉൽപന്ന ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ ഷോപ്പിങ് സൗകര്യങ്ങൾ കൂടുതൽ പ്രാദേശിക തലത്തിലേക്ക് എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് ‘ലോട്ട്’ കൺസപ്റ്റ് വ്യാപകമാക്കുകയാണ്. 2050 ഓടെ 50 ലോട്ട് സ്റ്റോറുകൾ സ്ഥാപിക്കുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് അൽ ഐനിലെ പുതിയ ലോട്ട് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനം ചടങ്ങിൽ ലുലു ഗ്രൂപ്പിന്റെ ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, അബുദാബി & അൽ ദഫ്ര റീജിയണൽ ഡയറക്ടർ അബൂബക്കർ എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.