ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ ആശയകുഴപ്പങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കമ്പനി ഖലീജ് ടൈംസിന് പ്രസ്താവന നൽകിയിരിക്കുന്നത്.
യുഎഇയുടെ ഗോൾഡൻ വീസയ്ക്ക് ആവശ്യമായ മാർഗനിർദേശം മാത്രമാണ് നൽകാൻ കമ്പനി ശ്രമിച്ചതെന്നും, അതുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങൾ ജനങ്ങളിലുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുകയെന്നും റയാദ് ഗ്രൂപ്പ് വ്യക്തമാക്കി.
“ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വീസ ലഭിക്കും” എന്ന നിലയിൽ നടത്തിയ പ്രചാരണം വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കിയതോടെയാണ് കമ്പനി പരസ്യമായി പ്രതികരിച്ചത്.
“ഗോൾഡൻ വീസ അനുവദിക്കുന്നതിന്റെ പൂര്‍ണ്ണ അധികാരവും യുഎഇ സര്‍ക്കാരിനാണ്. നിയമപരമായ മാർഗ്ഗങ്ങൾ വഴി അപേക്ഷിക്കാനുള്ള മാർഗനിർദേശമത്രെ ഞങ്ങൾ നൽകാൻ ശ്രമിച്ചതായിരുന്നു,” റയാദ് ഗ്രൂപ്പ് വിശദീകരിച്ചു.
ഇതേ തുടർന്ന്, ഗോൾഡൻ വീസയ്‌ക്ക് ബന്ധപ്പെട്ട ഉപദേശ-മാർഗനിർദേശ പദ്ധതിയെ കമ്പനി പൂര്‍ണമായി പിന്‍വലിച്ചതായും അറിയിച്ചു.
വിവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ട VFS ഗ്ലോബലിന്റെ ഇടിഎം സർവീസസ്, റയാദ് ഗ്രൂപ്പിനോട് സഹകരിച്ചത് താൽപര്യമുള്ളവരുടെ വിവരങ്ങൾ കൈമാറുക എന്നതിൽ മാത്രമാണെന്ന് വ്യക്തമാക്കി. “വിസ നടപടികളിലോ പ്രോസസ്സിംഗിലോ ഞങ്ങൾക്ക് പങ്കില്ല. അതിനുള്ള മുഴുവൻ ഉത്തരവാദിത്തവും റയാദ് ഗ്രൂപ്പിനായിരുന്നു,” എന്നായിരുന്നു അവരുടെ വിശദീകരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.