Kerala

അശ്ലീല പ്രയോഗം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗ ങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂബില്‍ ഇയാള്‍ക്കുള്ളത്.18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്

മലപ്പുറം : അശ്ലീല പദപ്രയോഗങ്ങളിലൂടെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന യൂട്യൂബര്‍ തൊപ്പി എന്ന റിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കേസ്.വളാഞ്ചേരിയിലെ വസ്ത്ര വ്യാപാര കട ഉദ്ഘാടന വുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദി യില്‍ അശ്ലീലപദപ്രയോ ഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂ ബില്‍ ഇയാള്‍ക്കുള്ളത്.18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സ ഭ്യതയില്ലാതെയും അങ്ങേയറ്റം വിദ്വേഷ ജനകവുമായാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരി പ്പിക്കുന്നത് എന്ന വിമര്‍ശനവും ശക്തമായിരുന്നു.

വളാഞ്ചേരിയില്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച വസ്ത്ര വ്യാപാര കടയുടെ ഉടമക്കെതിരെയും കേസു ണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാട ത്തും എഐവൈഎഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്.

ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാന്‍ സ്‌കൂ ള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയി ലെ ആള്‍ക്കൂട്ടവും സോഷ്യ ല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.