മസ്കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് ‘രിഫ്ഖ്’ എന്ന പേരിൽ പ്രത്യേക കേന്ദ്രവും അനുബന്ധ പദ്ധതികളുമാണ് നടപ്പാക്കുക.
അലഞ്ഞുതിരിയുന്ന പൂച്ച, നായ, മറ്റ് മൃഗങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയും പദ്ധതിയുടെ ഭാഗമാണ്. ഇത്തരം മൃഗങ്ങൾ മൂലം ഉടലെടുക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയും പൊതുജന സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും മറ്റൊരു ലക്ഷ്യമാണ്.
പൊതുജനങ്ങൾക്ക് അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പറ്റി അധികൃതരെ അറിയിക്കാനും ബന്ധപ്പെട്ട സ്ഥലത്തേക്ക് ഇത്തരം മൃഗങ്ങളെ മാറ്റുവാനും പദ്ധതി സഹായകമാകും. മൃഗങ്ങളുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നതിലൂടെ ഇവയുടെ പെറ്റുപെരുകൽ കുറയ്ക്കാനും പദ്ധതി സഹായകമാകും.
മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങൾ തടയാൻ വാക്സീനേഷനും രിഫ്ഖിന്‍റെ മറ്റൊരു പ്രത്യേകതയാണ്. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കുറിച്ച് കാര്യക്ഷമമായ രീതിയിൽ ബോധവൽക്കരണവും നടത്തുമെന്നും അധികൃതർ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.