Breaking News

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് ഖത്തറിനെതിരെ

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തിന് ഒമാന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തില്‍ ഖത്തര്‍ ആണ് എതിരാളികള്‍. ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട് 6.25ന് ആണ് കിക്കോഫ്. ആദ്യ മത്സരത്തില്‍ സമനില പാലിച്ച ഇരു ടീമുകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരം ഏറെ പ്രധാനമാണെന്ന് റശീദ് ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാനസിക സാന്നിധ്യവും വലിയ ശാരീരിക പരിശ്രവമും ആവശ്യമാണ്. അറ്റാക്കിങ്ങില്‍ മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ടീമുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. സലാഹ് അല്‍ യഹ്‌യായി മത്സരത്തിന് പൂര്‍ണക്ഷമത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും റശീദ് ജാബിര്‍ പറഞ്ഞു.
ഞങ്ങള്‍ ആദ്യ മത്സരത്തിന്റെ അധ്യായം അവസാനിപ്പിച്ചുവെന്നും ഇന്നത്തെ മത്സരത്തിലാണ് ശ്രദ്ധയെന്നും ഒമാന്‍ താരം അബ്ദുല്ല അല്‍ ഫവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ റൗണ്ടില്‍ സമനിലയായതോടെ ഇരു ടീമുകളുടെയും സാധ്യത തുല്യമാണ്. കളിക്കാര്‍ എന്നുള്ള നിലയില്‍ ഞങ്ങള്‍ക്ക് ജയിക്കാനും ആദ്യത്തെ മൂന്ന് പോയിന്റുകള്‍ നേടാനുമുള്ള ദൃഢനിശ്ചയമുണ്ടെന്നും അബ്ദുല്ല അല്‍ ഫവാസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.