Breaking News

അറബ് രാജ്യങ്ങളിൽ മികച്ച ജീവിത നിലവാരം യുഎഇയിൽ; രണ്ടാം സ്ഥാനത്ത് ബഹ്റൈന്‍.

മനാമ : അമേരിക്കൻ മാഗസിനായ സിഇഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ (മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടിക) അറബ് രാജ്യങ്ങളിൽ ബഹ്റൈന്‍ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 36–ാം സ്ഥാനവും സ്വന്തമാക്കി. ന്യായമായ വില, രാഷ്ട്രീയ നിഷ്പക്ഷത, സ്ഥിരതയും സുരക്ഷയും, തൊഴിൽ വിപണി, വരുമാന സമത്വം, സാംസ്കാരിക സ്വാധീനം, പൊതുജനാരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഗുണനിലവാരം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് ഈ സൂചിക പുറത്തുവിട്ടിരിക്കുന്നത്.
ബിസിനസ് സ്ഥിതിവിവരക്കണക്കുകൾക്ക് പേരുകേട്ട സിഇഒ വേൾഡ് റിപ്പോർട്ട് അനുസരിച്ച്, 2024 ലെ ആഗോള, അറബ് ജീവിത നിലവാര സൂചികയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഗണ്യമായ മുന്നേറ്റം നടത്തുന്നതായും വിലയിരുത്തുന്നു . അറബ് മേഖലയിൽ മുന്നിൽ നിൽക്കുന്നത് യുഎഇ ആണ്. ആഗോളതലത്തിൽ 18-ാം സ്ഥാനത്താണ് ബഹ്റൈൻ. സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 43-ാം സ്ഥാനത്തും എത്തുമ്പോൾ ഖത്തർ അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 44-ാം സ്ഥാനത്തുമാണ്.
അറബ് മേഖലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 52–ാം സ്ഥാനത്തും ഒമാൻ അറബ് ലോകത്ത് ആറാം സ്ഥാനത്തും മൊത്തത്തിൽ 62–ാം സ്ഥാനത്തുമാണ്. ആഗോള തലത്തിൽ സ്വിറ്റ്‌സർലൻഡ് പട്ടികയിൽ ഒന്നാമതാണ്, നോർവേയും ഐസ്‌ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹോങ്കോങ്ങാണ് നാലാം സ്ഥാനത്ത്. സ്വീഡനെ മറികടന്ന് ഡെൻമാർക്കും ജർമ്മനിയും ആറ്, ഏഴ് സ്ഥാനങ്ങളിലാണ്.
മികച്ച ജീവിതനിലവാരം പുലർത്തുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ അയർലൻഡ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള കാൽ ദശലക്ഷത്തിലധികം വ്യക്തികളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. 196 രാജ്യങ്ങളെയാണ് പട്ടിക വിലയിരുത്തിയത് .

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.