മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ക്രൂര പീഡനത്തിനിരയായത്. പെണ്‍കുട്ടി യെ ഇരുചക്രവാഹനത്തില്‍ ഇവരോടൊപ്പം ഇരുത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
കോഴിക്കോട് : ചേവായൂരില്‍ നടന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ക്രൂര പീഡനത്തിനിരയായത്. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടി യെ പീഢിപ്പിച്ചത്. പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തില്‍ ഇവരോടൊപ്പം ഇരുത്തിക്കൊണ്ടു പോ കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി.
വീട്ടില്‍ നിന്ന് അമ്മയുമായി വഴക്കിട്ടിറങ്ങിയ യുവതി മെഡിക്കല്‍ കോളേജില്‍ എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയതോടെ പെണ്‍കുട്ടി പരിഭ്രാന്തയായി. പല ബസ്സുകള്‍ക്കും കൈ കാട്ടിയെങ്കിലും നിര്‍ത്തില്ല. തിരികെ വീട്ടില്‍ പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സമീപത്താണ് പ്രതികളായ ഗോപീഷും ഇന്ദീഷും ദുരുദ്ദേശ്യത്തോടെ എത്തിയത്.
വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടു പോ വുകയായിരുന്നു. മുണ്ടയ്ക്കല്‍ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്ര തികള്‍ കൊണ്ടുപോയത്. അവിടെ ലോക്ക്ഡൗണായതിനാല്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ വച്ച് പെണ്‍ കുട്ടി യെ ഇവര്‍ പീഢിപ്പിച്ചു. അതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി. അ യാളും ബസ്സിനകത്ത് വച്ചും പുറത്ത് വച്ചും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
ഇതിന് ശേഷം യുവതിക്ക് പ്രതികള്‍ ഭക്ഷണം വാങ്ങി നല്‍കി. വീണ്ടും പീഢിപ്പിക്കാന്‍ ശ്രമിച്ചു. ഒടു വില്‍ കുന്നമംഗലത്ത് ഇറക്കിവിട്ട പെണ്‍കുട്ടി ക്ക് പ്രതികള്‍ 300 രൂപയും നല്‍കി. രാത്രി എട്ടരയോ ടെ വീട്ടിലെത്തിയ യുവതിയുടെ കയ്യില്‍ പണം കണ്ടപ്പോഴാണ് അമ്മയ്ക്ക് സംശയമുണ്ടായത്. തുടര്‍ ന്നാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്താകുന്നത്.
പ്രതികളില്‍ കാരന്തൂര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റു ചെയ്തതായി ചേവായൂര്‍ പോലീസ് അറി യിച്ചു. മുഹമ്മദ് ഷമീറിനെ ഇനിയും പിടികിട്ടിയിട്ടില്ല. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.