കേരളത്തിലും കര്‍ണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യ ത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ എസ്ആര്‍ ടി സി തയ്യാറെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കേരളത്തിലും കര്‍ണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടി സി തയ്യാറെന്ന് ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. ഇക്കാര്യം കര്‍ണ്ണാടക സര്‍ ക്കാരിനെ അറിയിച്ചതായും ഗതാഗതമന്ത്രി അറിയിച്ചു.
കര്‍ണ്ണാടക സര്‍ക്കാരിന്റെ മറുപടിക്ക് വേണ്ടി കേരളം കാത്തിരിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ നി ന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വീണ്ടും തുടങ്ങും. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വീസുകളാണ് കോഴിക്കോട് – കാസര്‍ഗോ ഡ് വഴി കെഎസ്ആര്‍ടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സര്‍വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക.
തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വീസു ക ള്‍ ഇപ്പോള്‍ ആരംഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാ ലിച്ച് കൊണ്ടാകും സര്‍വീസുകള്‍ നടത്തുകയെന്നും മന്ത്രി അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.