മനാമ: 2006 മുതൽ നിലവിലുള്ള അമേരിക്ക – ബഹ്റൈൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) പ്രകാരം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ അമേരിക്കൻ ഉൽപന്നങ്ങൾക്കും പൂർണമായ താരിഫ് ഇളവ് ഉറപ്പാക്കുന്നുണ്ടെന്ന് അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫ പറഞ്ഞു.
അമേരിക്കയും ഒരു ഗൾഫ് രാജ്യവും തമ്മിൽ ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. കരാർ മൂലം പരസ്പരമുള്ള വ്യാപാരം ശക്തമാവുകയും ഫലപ്രദമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിച്ചതായും അംബാസഡർ പറഞ്ഞു. 2005ൽ 780 ദശലക്ഷം യു.എസ് ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം ഇന്ന് ഏകദേശം മൂന്ന് ബില്യൺ ഡോളറായി വർധിച്ചെന്നും അതിന് ഈ കരാർ കാരണമായെന്നും ശൈഖ് അബ്ദുല്ല ബിൻ റാശിദ് ഊന്നിപ്പറഞ്ഞു.
അമേരിക്കയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഗൾഫ് മേഖലയിലേക്കടക്കമുള്ള വ്യാപാരത്തിന്റെ കവാടമെന്ന നിലയിൽ ബഹ്റൈന്റെ പങ്കിനെയും അംബാസഡർ ചൂണ്ടിക്കാട്ടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.