Market

അനുയോജ്യമായ ഇടിഎഫ്‌ എങ്ങനെ തിരഞ്ഞെടുക്കാം?

ഓഹരി സൂചികയിലെ ഗണ്യമായ ഉയര്‍ച്ച എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടു (ഇടിഎഫ്‌) കളിലെ നിക്ഷേപം ഉയരുന്നതിന്‌ കാരണ മായിട്ടുണ്ട്‌. സൂചികക്ക്‌ പുറത്തുള്ള ഓഹരി കളില്‍ മിക്കതും സൂചികക്ക്‌ തുല്യമായ നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യ മാണ്‌ ഇടിഎഫുകളിലേക്ക്‌ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അ തേ സമയം ഇടിഎഫുകള്‍ സൂചികക്ക്‌ തുല്യമായ നേട്ടം നല്‍കുമെങ്കിലും വിവിധ ഇനം ഇടിഎഫുകളി ല്‍ നിന്നുള്ള തിരഞ്ഞെടുപ്പില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഇടിഎഫുകള്‍ പല തരത്തിലു ണ്ട്‌. ഇടിഎഫുകളുടെ സൂചിക ഏതാണെ ന്ന്‌ പരിശോധിച്ചാ ണ്‌ നിങ്ങള്‍ ക്ക്‌ അനുയോജ്യമാണോയെ ന്ന്‌ തീരുമാനിക്കേണ്ടത്‌. ഇ ക്വിറ്റി, ഡെറ്റ്‌, ഗോള്‍ഡ്‌ എന്നിങ്ങനെ വിവിധ ആ സ്‌തി മേഖലകളില്‍ നിക്ഷേപിക്കുന്ന ഇടിഎഫുകളുണ്ട്‌. അതുപോലെ ലാര്‍ജ്‌കാപ്‌, മിഡ്‌കാപ്‌, സ്‌മോ ള്‍കാപ്‌, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തുടങ്ങിയ വിവിധ ഉപ ആസ്‌തി മേഖലകളെ അധിഷ്‌ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഇടിഎഫുകളുമുണ്ട്‌. ഇവയില്‍ നിന്നും അനുയോജ്യമായത്‌ കണ്ടെത്തേണ്ടതുണ്ട്‌.

ഉദാഹരണത്തിന്‌ നിഫ്‌റ്റിക്ക്‌ തുല്യമായ നേട്ടം ലക്ഷ്യമിടുന്ന ഒരു നിക്ഷേപകന്‌ നി ഫ്‌റ്റി ഇടിഎഫില്‍ നിക്ഷേപിക്കാവുന്നതാണ്‌. വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ നിഫ്‌റ്റി ഇടിഎഫുകളുണ്ട്‌. നിഫ്‌റ്റി ഇടിഎഫില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു നിക്ഷേപക ന്‍ ഇതില്‍ നിന്നും മികച്ചത്‌ കണ്ടെത്താന്‍ ചി ല മാനദണ്‌ഡങ്ങള്‍ അവലംബിക്കേണ്ടതുണ്ട്‌.

ഓഹരി സൂചികക്ക്‌ ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമാ യ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ്‌ ഓഹരി അധിഷ്‌ഠിത ഇടിഎഫുകള്‍. സൂചികകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളിലാണ്‌ ഇവ നിക്ഷേപിക്കുന്നത്‌. സൂചികക്ക്‌ തുല്യമായ വെയിറ്റേജായിരിക്കും പൊതുവെ ഇവയുടെ പോര്‍ ട്‌ഫോളിയോയിലെ ഓഹരികള്‍ക്കുണ്ടാകുക.

ഒരു പ്രത്യേക സൂചികയെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഇടിഎഫുകളുടെയും പോര്‍ട്‌ഫോളിയോ സമാനമാകണമെന്നില്ല. സൂചികയില്‍ നിന്ന്‌ പോര്‍ട്‌ഫോളിയോയിലുണ്ടാകുന്ന വ്യതിയാനം അതിന്റെ റിട്ടേണില്‍ പ്രതിഫലിക്കും. ഈ വ്യതിയാനത്തെ `ട്രാക്കി ങ്‌ എറര്‍’ എന്നാണ്‌ സാങ്കേതികമായി പറയുന്നത്‌. `ട്രാക്കിങ്‌ എറര്‍’ ഏറ്റവും കുറഞ്ഞ ഇടിഎഫുകളെയാണ്‌ നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്‌.

ഇടിഎഫിന്റെ ലിക്വിഡിറ്റിയാണ്‌ അടുത്തതായി പരിഗണിക്കേണ്ട ഘടകം. ഇടിഎഫുകളുടെ യൂണിറ്റുകളുടെ വില എന്‍എവി (നെ റ്റ്‌ അസറ്റ്‌ വാല്യു)വായിട്ടാണ്‌ രേഖപ്പെടുത്തുന്നത്‌. ഇടിഎഫുകള്‍ സ്റ്റോക്ക്‌ എ ക്‌സ്‌ ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നവയാണ്‌. ഓഹരി വ്യാപാരം നടക്കുന്ന സമയത്ത്‌ വിപണി നിലവാ രം അനുസരിച്ച്‌ ഇവയുടെ എന്‍എവി (നെറ്റ്‌ അസറ്റ്‌ വാല്യു) മാറികൊണ്ടിരിക്കും. എ ക്‌സ്‌ചേഞ്ച്‌ വഴി വ്യാപാരം ചെയ്യുമ്പോള്‍ വാങ്ങുന്ന വില യും വില്‍ക്കുന്ന വിലയും എന്‍എവിയേക്കാള്‍ ഏറിയോ കുറഞ്ഞാ ഇരിക്കും.

എന്‍എവിയേക്കാള്‍ ഉയര്‍ന്ന വിലയ്‌ക്ക്‌ വാങ്ങുന്ന യൂണിറ്റ്‌ പിന്നീട്‌ എന്‍എവിയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ വില്‍ക്കേണ്ടി വരുമ്പോള്‍ ലഭിക്കുന്ന ലാഭം സൂചിക നല്‍കിയതിനേക്കാള്‍ കുറയുന്നതിന്‌ കാരണമാകും. ഇത്‌ ഒഴിവാക്കാന്‍ എന്‍വിയുമായി വലിയ വ്യത്യാസമില്ലാതെ വ്യാപാരം ചെയ്യുന്ന ഇടിഎഫുകള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.

അതുപോലെ ഉയര്‍ന്ന വ്യാപ്‌തത്തില്‍ വ്യാപാരം ചെയ്യുന്ന ഇടിഎഫുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. 500 കോടി രൂപയെങ്കിലും ആസ്‌തിയുള്ള, കുറഞ്ഞ എക്‌സ്‌ പെന്‍സ്‌ റേഷ്യോയുള്ള ഫണ്ടുകള്‍ വേണം തിരഞ്ഞെടുക്കേണ്ടത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.