India

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്ന് കെജ്‌രീവാള്‍

 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജൂണ്‍ മാസത്തേക്കാള്‍ മികച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കൊവിഡ് വ്യാപനം കുറക്കാന്‍ സാധിച്ചതെന്നും കെജ്‌രീവാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കൊവിഡിനെതിരെയുള്ള പോരാട്ടം ഇനിയും തുടരണം. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുത്. എല്ലാവരുടെയും സഹകരണം ഇനിയും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 15 നുള്ളില്‍ ഡല്‍ഹിയില്‍ 2.25 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുമെന്നാണ് നേരത്തേ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, ഇന്നത്തെ കണക്കുകള്‍ പ്രകാരം പറഞ്ഞതിലും പകുതി കേസുകള്‍ മാത്രമേ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. 1.15 ലക്ഷം കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ ഒന്നിന് ഡല്‍ഹിയിലെ ആശുപത്രികളില്‍ 4100 ബെഡ്ഡുകളാണ് ഉണ്ടായിരുന്നത്. ഇന്നത് 15,500 ആയി ഉയര്‍ന്നിട്ടുണ്ട്.

കൊവിഡിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഒറ്റക്ക് പോരാടുമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഈ പോരാട്ടം പോരാട്ടത്തില്‍ തോറ്റുപോയേനെ. സര്‍ക്കാറിനൊപ്പം കേന്ദ്രവും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഈ പോരാട്ടത്തില്‍ ജയിച്ചത്. അതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും കെജ്‌രീവാള്‍ കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.