Saudi Arabia

അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ കടുത്ത പിഴ; പ്രവേശന വിലക്ക് പ്രാബല്യത്തില്‍

ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തും. നാ ളെ മുതല്‍ മസ്ജിദുല്‍ ഹറമിലേക്കും ഹജ്ജുമായി ബന്ധപ്പെട്ട പരിസര പ്രദേശങ്ങളി ലേക്കുമുള്ള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേവശിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാ ല്‍ ഇരട്ടി തുകയും പിഴ ചുമത്തും. നാളെ മുതല്‍ മസ്ജിദുല്‍ ഹറമിലേക്കും ഹജ്ജുമായി ബന്ധ പ്പെ ട്ട പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമി തപ്പെടുത്തി.

ഹജ്ജ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍ പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക. മക്ക യിലെ മസ്ജിദുല്‍ ഹറം പരിസരങ്ങള്‍ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അ റഫ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിത പ്പെ ടുത്തിയത്. നാളെ മുതല്‍ ദുല്‍ഹജ്ജ് 13 വരെയാണ് പ്രവേശന വിലക്ക്.

പ്രത്യേക അനുമതി പത്രമില്ലാതെ ഇവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടാല്‍ ആദ്യതവണ 10000 റിലായും ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകരെ മക്കയിലെത്തിക്കുന്നതിന് സഹായം നല്‍കുന്നവരെയും പിടിക്ക പ്പെട്ടാ ല്‍ ശിക്ഷക്ക് വിധേയമാക്കും. ഒപ്പം അനുമതിയോട് കൂടി എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് പ്രോട്ടോ കോള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം രാജ്യത്തെ കോവിഡ് പ്രതിരോധ നിയമ ലംഘന പ്രകാരം ലഭിക്കാവുന്ന പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.