English हिंदी

Blog

love jihad

വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു

അഹമ്മദാബാദ് : വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മത സ്വാതന്ത്ര്യ ഭേദഗതി നിയമം’ ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. വിവാ ഹത്തിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കു ന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ .

Also read:  ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍ ; ആശംസകളുമായി സോണിയയും പ്രിയങ്കയും

ഏപ്രില്‍ ഒന്നിനാണ് സംസ്ഥാന നിയമസഭ ബില്‍ പാസാക്കിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്റത്ത് മെയില്‍ ബില്ലിനു അംഗീകാരം നല്‍കി.മതംമാറ്റം ലക്ഷ്യമിട്ടു സ്ത്രീകളെ വിവാഹത്തിനു പ്രേരിപ്പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മെച്ചപ്പെട്ട ജീവിതവും ദൈവകൃപയും വാഗ്ദാനം ചെയ്യുന്നതും മതം മാറ്റ ത്തിനുള്ള പ്രേരിപ്പിക്കലായി കണക്കാക്കി കുറ്റകരമാണെന്ന് ബില്‍ വ്യക്തമാക്കുന്നു.

Also read:  തുടര്‍ച്ചയായ കുതിപ്പിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് പരമാവധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയുമാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ. കുറ്റക്കാര്‍ക്കു ജാമ്യമില്ല.

Also read:  കല്ലംകുഴി ഇരട്ടക്കൊല കേസ് ; 25 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ

ഇര പ്രായപൂര്‍ത്തിയാകാത്തയാള്‍, സ്ത്രീ, ദലിത് അല്ലെങ്കില്‍ ഗോത്രവര്‍ഗക്കാരനാണെങ്കില്‍ കുറ്റവാ ളികള്‍ക്ക് നാല് മുതല്‍ ഏഴ് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭി ക്കും