വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള വരകളിലൂടെ തിരസ്‌കൃത സമൂഹത്തിന്റെ ജീവിതം പൊതുധാരയിലെ ത്തിക്കുകയാണ് ആര്‍ട്ടിസ്റ്റ് സത്യപാല്‍.ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശ നം കലാസ്വാദകര്‍ക്ക് ചിന്തോദ്ദീപകമായ സന്ദേശങ്ങള്‍ പകരുന്നതാണ്.ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ഡിസംബര്‍ 12ന് തുടങ്ങിയ ചിത്ര പ്രദര്‍ശനം ജനുവരി 16ന് സമാപിക്കും
കൊച്ചി : വികാരങ്ങളും ചിന്തകളും വാക്കുകളായി പരിണമിക്കുമ്പോള്‍ കവിത പിറക്കുന്നു എന്ന് പറഞ്ഞ ത് വിഖ്യാത കവി റോബര്‍ട്ട് ഫ്രോസ്റ്റാണ്. വാക്കുകള്‍ക്ക് പകരം ചായക്കൂട്ടില്‍ ചാലിച്ച വരകള്‍ ആയാല്‍ അ ത് വാങ്മയ ചിത്രങ്ങളായി മാറുന്നു.
വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള വരകളിലൂടെ തിരസ്‌കൃത സമൂഹത്തിന്റെ ജീവിതം പൊതുധാരയിലെ ത്തിക്കുകയാണ് ആര്‍ട്ടിസ്റ്റ് സത്യപാല്‍.ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശ നം കലാസ്വാദകര്‍ക്ക് ചിന്തോദ്ദീപകമായ സന്ദേശങ്ങള്‍ പകരുന്നതാണ്.
അരിക് വല്‍ക്കരിക്കപ്പെട്ട, പൊതുധാരയില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ടവരുടെ നിശബ്ദ വിലാപങ്ങളാണ് സ ത്യപാലിന്റെ വരകളും നിറങ്ങളും.ഇന്ത്യയിലെ ഗോത്രവര്‍ഗ മേഖലകളില്‍ ഈ ജനതയ്‌ക്കൊപ്പം താമസിച്ച് അവരുടെ ജീവിതം ക്യാന്‍വാസുകളിലേക്ക് പകര്‍ത്തുകയായിരുന്നു സത്യപാല്‍.
ഒരു കലാകാരന്റെ സാമൂഹിക,രാഷ്ട്രീയ പ്രതിബദ്ധത ഈ ചിത്രങ്ങളില്‍ നിറഞ്ഞു കാണാം. അധികാര വ ര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിച്ച അസ്പര്‍ശതയുടെ ബാക്കിപത്രമായി അടിയാള വര്‍ഗങ്ങളെന്ന മുദ്രയും പേറി ജീ വിക്കുന്നവരുടെ ദിനരാത്രങ്ങളിലൂടെ, അവരുടെ ചരിത്ര- സംസ്‌കാരങ്ങളിലൂടെ ചായക്കൂട്ടില്‍ ചാലിച്ച പ കര്‍ന്നാട്ടങ്ങളാണ് സത്യ പാലിന്റെ തൂലികയിലൂടെ തെളിഞ്ഞത്.
വരകളുടെ സഹചാരിയാകുമ്പോഴും മികച്ചൊരു സംഘാടകനായും തിളങ്ങാന്‍ സത്യപാല്‍ സമയം ക ണ്ടെത്തുന്നു. കേന്ദ്ര,സംസ്ഥാന ലളിത കലാ അക്കാദമികളുടെ തലപ്പത്തും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വ ഹിച്ച് കലയോടുള്ള കടമകളില്‍ സത്യപാല്‍ വ്യാപൃതനായിരുന്നു. കേരളത്തിന്റെ തനത് ചിത്രകലാരൂപ ത്തെ ആസ്പദമാക്കിയുള്ള കളമെഴുത്ത് ഉള്‍പ്പടെ 17 കലാ-സംസ്‌കാരിക ഗ്രന്ഥങ്ങളുടെ പത്രാധിപരായും സത്യപാല്‍ പ്രവര്‍ത്തിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.