അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റി ന്‍ സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു
കുവൈത്ത്‌സിറ്റി : അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ചാപ്റ്റര്‍ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലവിഭവ മന്ത്രി റോ ഷി അഗസ്റ്റിന്‍ സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂര്‍ എന്‍ആര്‍ഐ ഫോറം- കുവൈറ്റ് ചാപ്റ്റര്‍ പ്രഥമ അടൂര്‍ ഭാസി പുരസ്‌കാരം ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു.
കുവൈത്തിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനായ അക്ബര്‍ കുളത്തുപ്പുഴയേയും, എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളെ യോഗത്തില്‍ ആദരിച്ചു.
പ്രസിഡന്റ് ജിജു മോളേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അ നു പി രാജന്‍, വൈസ് പ്രസിഡന്റ് കെ സി ബിജു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ബി ജോ പി ബാബു സ്വാഗതവും ജനറല്‍ സെക്രട്ടറി അനീഷ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി.
പതാക ഉയര്‍ത്തിയതോട് കൂടി ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവി ധ്യമാര്‍ന്ന കലാപരിപാടികള്‍, നാടന്‍ കലാരൂപങ്ങള്‍, അത്തപൂക്കളം, തിരുവാതിര, ചെണ്ടമേളം, വില്ലടിച്ചാന്‍ പാട്ട്, വഞ്ചിപാട്ട്, സിനിമാറ്റിക്ക് ഡാന്‍സ് പ്രശസ്ത ഗായകരായ ഇഷാന്‍ ദേവ്, റൂത്ത് റ്റോ ബി,അംബിക രാജേഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീ ത വിരുന്നും ശ്രദ്ധേയമായി. വിഭവ സമൃര്‍ ദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.