Entertainment

അച്യുതന്റെ അവസാനശ്വാസം ; പോസ്റ്റര്‍ പുറത്തിറക്കി

അച്യുതന്‍ ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടുത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത വ്യ ദ്ധന് സഹായങ്ങള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തകനായ മോന്‍സി യാണ്. കോ വിഡിന്റെ വരവ് ഓക്സിജന്‍ ക്ഷാമത്തിനും വില കുത്തനെ കൂട്ടുന്നതിനും കാരണമാ യി. ഇത് അച്യുതന് താങ്ങാന്‍ പറ്റാത്ത വിധത്തിലായി. മോന്‍സി കമ്പനിക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് അച്യുതന്റെ ശ്വാസവും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം

കൊച്ചി : മാനവരാശിയുടെയും ജീവന്റെയും നിലനില്‍പ്പിനെ കുറിച്ച് പറയുന്ന അച്യുതന്റെ അവസാന ശ്വാസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ളബില്‍ നടന്ന ചട ങ്ങില്‍ വനിതാ കമ്മിഷന്‍ മുന്‍ അംഗം ഡോ.മോനമ്മ കോക്കാട് പോസ്റ്റര്‍ പുറത്തിറക്കി. ഫെബ്രുവരി അ വസാനം റിലീസ് ചെയ്യുന്ന സിനിമ കാലികപ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

നവാഗതനായ ആര്‍. അജയ് സംവിധാനം ചെയ്ത സിനിമയാണ് അച്ുതന്റെ അവസാനശ്വാസം. ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന ആര്‍.അജയ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച സനിമയാ ണിത്.ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കടന്നുകയറ്റം മനുഷ്യജീവിത ത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രമെന്ന് അജയ് പറഞ്ഞു.

അച്യുതന്‍ ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ വൃദ്ധനാണ്. ശ്വാസകോശ പ്രശ്നങ്ങളെ തുടര്‍ന്ന് ഓക്സിജ ന്‍ സിലണ്ടറിന്റെ സഹായത്തോടയാണ് ശ്വസിക്കുന്നത്. കോ ര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നും വാടകക്ക് എടു ത്തതാണ് സിലണ്ടര്‍. സഹായിക്കാനാരുമില്ലാത്ത വ്യദ്ധന് സഹായങ്ങള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ ത്തകനായ മോന്‍സി യാണ്. കോവിഡിന്റെ വരവ് ഓക്സിജന്‍ ക്ഷാമത്തിനും വില കുത്തനെ കൂട്ടു ന്നതി നും കാരണമായി.ഇത് അച്യുതന് താങ്ങാന്‍ പറ്റാത്ത വിധത്തിലായി. മോന്‍സി കമ്പനിക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് അച്യുതന്റെ ശ്വാസവും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്ര മേ യം.

അച്യുതന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി പകര്‍ന്നാടിയത് നാടകരംഗത്ത് മികച്ച അഭിനേതാവിനുള്ള അംഗീകാരങ്ങള്‍ നേടിയ 72 കാരനായ ചിലമ്പനാണ്. ഹിറ്റായ അപ്പന്‍ സിനിമയില്‍ ബാലന്‍ മാഷായി പ്രേക്ഷകരുടെ കൈയ്യടി നേടിയ അഭിനേതാവ് കൂടിയാണ് ചിലമ്പന്‍. പോളി വത്സനും അപ്പന്‍, അമ്പിളി ചിത്രത്തിലൂടെ ശ്രദ്ധേയനായ അനി ല്‍ കെ. ശിവറാമും പ്രധാന വേഷത്തില്‍ എത്തുന്നു. പുതുമുഖം കി രണ്‍ ജീവകാരുണ്യ പ്രവര്‍ത്തകനായി വേഷമിട്ടു. പത്തോളം പുതുമുഖ താരങ്ങളും വേഷം കൈകാ ര്യം ചെയ്യുന്നുണ്ട്. ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് തരുണ്‍ സുധാകരന്‍ ക്യാമറ ചലിപ്പിച്ചത്.

പ്രെസ്റ്റോ മൂവീസിന്റെ ബാനറില്‍ ലിനു മേരി ആന്റണിയാണ് നിര്‍മ്മാതാവ്. കോ പ്രൊഡ്യൂസര്‍ സാബു ആ ലുങ്കല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിനി ജോര്‍ജ്, ഛായാഗ്ര ഹണം തരുണ്‍ സുധാകരന്‍, എഡിറ്റിംഗ് അ ശ്വിന്‍ നേരുമ്പുറം, ബി.ജി.എം മിലന്‍ ജോണ്‍, സംഗീതം അഖില്‍ രാജ്, മിലന്‍ ജോണ്‍, ഗാനരചന സാബു ആലുങ്കല്‍, പി.ആര്‍.ഒ ബിജു വൈശ്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ബിജു ഇരട്ടയാര്‍, മേക്കപ്പ് സുബിന്‍ കട്ട പ്പന, ആര്‍ട്ട് മജ്നു പി.കെ., അസോസിയേറ്റ് ഡയറക്ടര്‍ അജിത് പി.വിനോദന്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.