Business

നിങ്ങള്‍ക്കുമാകാം ഒരു ‘സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോ’

കെ.അരവിന്ദ്‌

ജീവിതത്തിലെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷേപം നടത്തുന്നത്‌ സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാനപരമായ കാര്യമാണ്‌. ഇതിനൊപ്പം തന്നെ ഹ്രസ്വകാലാടിസ്ഥാ നത്തിലുള്ള നേട്ടങ്ങള്‍ക്കായി ഒരു `സാറ്റലൈ റ്റ്‌ പോര്‍ട്‌ഫോളിയോ’യും രൂപപ്പെടുത്താവുന്നതാണ്‌.

ഓഹരി, കമ്മോഡിറ്റി വിപണികളില്‍ നിന്ന്‌ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നേട്ടമുണ്ടാക്കുന്നതിനാണ്‌ ‘സാറ്റലൈറ്റ്‌ പോര്‍ട്‌ ഫോളിയോ’ രൂപപ്പെടുത്തുന്നത്‌. സാധാരണ നിലയില്‍ മൂന്ന്‌ മാസമോ ആറ്‌ മാസമോ ആകാം അത്തരമൊരു പോര്‍ട്‌ഫോളിയോയുടെ നിക്ഷേപ കാലയളവ്‌. അതിനുശേഷം ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുകയും അവസരം ലഭിക്കുമ്പോള്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്ന രീതി നിക്ഷേപകര്‍ക്ക്‌ അനുവര്‍ത്തിക്കാവുന്നതാണ്‌.

ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാലത്തേക്കുള്ള പോര്‍ട്‌ഫോളിയോക്ക്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ അത്‌ ബാധിക്കാതിരിക്കാനാണ്‌ സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോ രൂപീകരിക്കുന്നത്‌. ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള വിപണിയിലെ ചാഞ്ചാട്ടം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോ രൂപീകരിക്കുന്നത്‌.

ഓഹരികളില്‍ ഹ്രസ്വകാലാടിസ്ഥാനത്തിലുണ്ടാകുന്ന മുന്നേറ്റത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നത്‌ നിക്ഷേപകര്‍ക്ക്‌ ആഹ്ലാദം പകരുന്ന കാര്യം കൂടിയാണ്‌. പക്ഷേ ഇത്തരത്തില്‍ വ്യാപാരം ചെയ്യാന്‍ നിക്ഷേപകര്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്‌.

വ്യാപാരത്തിനുള്ള അവസരം തിരിച്ചറിയുന്നതിന്‌ ടെക്‌നിക്കല്‍ അനാലിസിസ്‌ ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. ഇതിനായി ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ വിശകലനം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്‌. ടെക്‌നിക്കല്‍ അനാലിസിസ്‌ പഠിക്കുന്നതുവരെ പ്രൊഫഷണലായ റിസര്‍ച്ച്‌ റിപ്പോര്‍ട്ടുകളെ ആശ്രയിക്കാവുന്നതാണ്‌. അതേസമയം സ്വന്തം നിലയില്‍ ടെക്‌നിക്കല്‍ അനാലിസിസ്‌ പഠിച്ച്‌ വ്യാപാരം ചെയ്യുന്നത്‌ മറ്റുള്ളവരുടെ റിപ്പോര്‍ട്ടുകളെ ആശ്രയി ച്ച്‌ വ്യാപാരം നടത്തുന്നതിനേക്കാള്‍ ആസ്വാദ്യകരമായിരിക്കും.

ടെക്‌നിക്കല്‍ അനാലിസിസിനൊപ്പം ഫണ്ടമെന്റല്‍ അനാലിസിസ്‌ കൂടി പഠിച്ച്‌ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മികച്ച ഓഹരികളില്‍ സാങ്കേതികമായി ശക്തമായ തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ അത്‌ നിക്ഷേപാവസരമായി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യേണ്ടത്‌. ഹ്രസ്വകാല നിക്ഷേപത്തില്‍ നിന്നും ന്യായമായ റിട്ടേണ്‍ കിട്ടുന്നതിനായി കാത്തിരിക്കാനും നിക്ഷേപകര്‍ തയാറാകണം.

സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോ മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനത്തില്‍ അധികമാകരുത്‌. ഉദാഹരണത്തിന്‌ നിങ്ങളുടെ മൊത്തം പോര്‍ട്‌ഫോളിയോ 50 ലക്ഷം രൂപയാണെങ്കില്‍ അതില്‍ 30 ലക്ഷം രൂപയെങ്കിലും ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാലത്തേക്കുള്ള പോര്‍ട്‌ഫോളിയോക്ക്‌ വേണ്ടിയുള്ളതായിരിക്കണം. പരമാവധി 20 ലക്ഷം രൂപ മാത്രമേ സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോക്കായി വിനിയോഗിക്കാന്‍ പാടുള്ളൂ. നിങ്ങളുടെ ലക്ഷ്യങ്ങളെ ബലികഴിച്ചു കൊണ്ടാകരുത്‌ ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപം നടത്തുന്നത്‌ എന്ന്‌ ഉറപ്പു വരുത്താനാണ്‌ ഇത്തരത്തില്‍ നിക്ഷേപ ക്രമീകരണം നടത്തുന്നത്‌.

സാറ്റലൈറ്റ്‌ പോര്‍ട്‌ഫോളിയോയുടെ മൂല്യം 40 ശതമാനത്തില്‍ കൂടുതലാകുമ്പോള്‍ ലാഭമെടുത്ത്‌ ബാങ്ക്‌ ഡെപ്പോസിറ്റിലോ ലിക്വിഡ്‌ ഫണ്ടുകളിലോ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ഇത്‌ നിങ്ങളുടെ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാലത്തേക്കുള്ള പോര്‍ട്‌ഫോളിയോയുടെ മൂല്യം ഉയര്‍ത്താന്‍ സഹായകമാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.