Breaking News

യെദ്യൂരപ്പയുടെ മകള്‍ക്കും കോവിഡ്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ മകള്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 11.29ന് തനിക്ക് കോവിഡ് പോസ്റ്റീവ് ആണെന്ന് യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, മുന്‍കരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനില്‍ പോകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

തിങ്കളാഴ്ച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെ ആയിരുന്നു യെദ്യൂരപ്പയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്. ശനിയാഴ്ച്ച ഡോ. കെ. കസ്തൂരിരങ്കന്‍, ഡി.സി.എം അശ്വത് നാരായണന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാണ്.

കർണാടകത്തിൽ ശനിയാഴ്ച വരെ 5,172 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൈസുരുവിൽ 365 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവർ 73,219 ആയി. 1,29,287 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.