World

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം 8.29 ലക്ഷം കടന്നു

 

ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗബാധതരാവുന്നവരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതിയ റിപോര്‍ട്ടുകള്‍പ്രകാരം ഒരുദിവസം കൊവിഡ് സ്ഥിരീകരിച്ചത് 2,73,296 പേര്‍ക്കാണ്.

6,346 പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ആകെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 2,43,39,123പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 8,29,742 മരണങ്ങളുമുണ്ടായി. ഇതുവരെ 16,877,167 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 66,31,420 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 61,567 പേരുടെ നില ഗുരുതരവുമാണ്. രോഗവ്യാപത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ ഒരുദിവസത്തിനിടെ 44,637 പേര്‍ക്കുകൂടി രോഗം ബാധിച്ചപ്പോള്‍ കേസുകളുടെ എണ്ണം 60,00,365 ആയി ഉയര്‍ന്നു. 1,83,653 പേര്‍ ഇതുവരെ മരണപ്പെട്ടതായാണ് റിപോര്‍ട്ട്.

33,13,861 പേര്‍ രോഗമുക്തരായപ്പോള്‍ 25,02,851 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 16,378 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  • ബ്രസീല്‍- 37,22,004 (1,17,756),
  • ഇന്ത്യ- 33,10,234 (60,629),
  • റഷ്യ- 9,70,865 (16,683),
  • ദക്ഷിണാഫ്രിക്ക- 6,15,701 (13,502),
  • പെറു- 6,13,378 (28,124),
  • മെക്‌സിക്കോ- 5,73,888 (62,076),
  • കൊളമ്പിയ- 5,72,270 (18,184),
  • സ്‌പെയിന്‍- 4,26,818 (28,971),
  • ചിലി- 4,02,365 (10,990).
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.