News

പ്രവാസികൾക്ക് ഇരുട്ടടിയായി സര്‍ക്കാരിന്‍റെ തീരുമാനം

 

തിരുവനന്തപുരം: നാട്ടിലേക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യും നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ക്കിക്കൊണ്ടുള്ള സാംസ്‌ഥാന സർക്കാരിന്‍റെ തീരുമാനം, ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രമല്ല, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്വന്തമായി വിമാനം ചാർട്ടർ ചെയ്ത് വരാനായി കാത്തിരുന്ന പ്രവാസികൾക്ക് ഇരുട്ടടി ആയി.

24 ആം തീയതി, എത്യോപ്യൻ aircraft 787 -900 Dreamliner വിമാനം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറികോസ്റ്റിൽ കുടുങ്ങിപ്പോയ മുന്നൂറിൽ പരം യാത്രക്കാരുമായി കൊച്ചിയിൽ എത്താനിരിക്കെയാണു സംസ്ഥാന ഗവണ്മെന്‍റിന്‍റെ കോവിഡ്‌ ടെസ്റ്റ്‌ തീരുമാനം വരുന്നത്. കോവിഡ്‌ ടെസ്റ്റുകൾ നടത്താൻ സൗകര്യങ്ങൾ തീരെ കുറവായ ആഫ്രിക്കൻ രാജ്യങ്ങളിൽ ശരിക്കും മലയാളികൾ പകച്ചുനിൽക്കുകയാണിപ്പോൾ. അതേ സമയം, മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കയറിപോകുന്നതിന് ഈ നിബന്ധനകളില്ലതാനും. അവരെ നോക്കി നെടുവീർപ്പിടുകയാണു പാവം മലയാളികൾ.

അബിഡ്ജാൻ മലയാളീസിന്‍റെ ഭാരവാഹികളായ ശ്രീ അനീഷ്‌ ദേവസ്യ, ശ്രീ ചാത്തന്നൂർ സുനിൽകുമാർ, ശ്രീ ഓച്ചിറ ഉണ്ണികൃഷ്ണൻ, ശ്രീ അനിൽകുമാർ തട്ടാർകോണം എന്നിവർ ഐവറികോസ്റ്റ്‌ അംബാസിഡറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു കൊച്ചിയിലേക്ക്‌ ഒരു വിമാനം അനുവദിക്കപ്പെട്ടത്‌. എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ തീരുമാനം അവിടുത്തെ മലയാളികളുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് വിമാനം ചാർട്ടർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ മലയാളികൾ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.