World

ലോകത്ത് കോവിഡ് ബാധിതര്‍ 1.77 കോടി കടന്നു; 6.82 ലക്ഷം മരണം

 

ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കോവിഡിന് ശമനമില്ല. വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. പുതിയ കണക്കുകള്‍പ്രകാരം ലോകത്ത് 1,77,58,804 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെ 6,82,999 മരണങ്ങളുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,171 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 6,234 മരണങ്ങളുമുണ്ടായി. 1,11,61,520 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

59,14,285 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 65,602 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയില്‍തന്നെയാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. 47,05,889 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 1,56,747 മരണങ്ങളുമുണ്ടായി. 23,27,572 പേരുടെ രോഗം ഭേദമായപ്പോള്‍ 22,21,570 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 18,687 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് രോഗം ഭീതിപരത്തുന്നത്. രാജ്യത്ത് ഇതുവരെ 26,66,298 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 92,568 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,84,051 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

6,89,679 പേര്‍ ചികില്‍സയിലുണ്ട്. 8,318 പേരുടെ നില ഗുരുതരമാണ്. രോഗവ്യാപനത്തില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 16,97,054 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 36,551 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. 10,95,647 പേരുടെ രോഗം ഭേദമായപ്പോള്‍ 5,64,856 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 8,944 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  1. റഷ്യ- 8,39,981 (13,963),
  2. ദക്ഷിണാഫ്രിക്ക- 4,93,183 (8005)
  3. മെക്സിക്കോ- 4,24,637 (46,688)
  4. പെറു- 4,07,492 (19,021)
  5. ചിലി- 3,55,667 (9,457)
  6. സ്പെയിന്‍- 3,35,602 (28,445)
  7. ഇറാന്‍- 3,04,204 (16,766).
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.