World

ലോകത്ത് ആകെ 2.13 കോടി കോവിഡ് ബാധിതര്‍; 1.41 കോടി പേര്‍ക്ക് രോഗമുക്തി

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.13 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,13,54,689 ആയി ഉയര്‍ന്നു. 5,946 പേരാണ് ഒരുദിവസം മാത്രം മരണപ്പെട്ടത്. കൊവിഡിന്റെ പിടിയില്‍പ്പെട്ട് ഇതുവരെ 7,63,353 പേരുടെ ജീവന്‍ നഷ്ടമായി. 1,41,47,925 പേര്‍ സുഖംപ്രാപിച്ച്‌ ആശുപത്രി വിട്ടു. 64,43,411 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 64,565 പേരുടെ നില ഗുരുതരവുമാണ്. രോഗവ്യാപനം കൂടുതലുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 60,600 പേരാണ് പുതുതായി രോഗബാധിതരായത്.

രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 54,76,266 ആയി. 1,71,535 മരണങ്ങളുമുണ്ടായി. 28,75,147 പേര്‍ രോഗമുക്തരായപ്പോള്‍ 24,29,584 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 17,217 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബ്രസീലിലും സ്ഥിതിഗതികള്‍ അത്യന്ത്യം ഗുരുതരമാണ്. 24 മണിക്കൂറിനിടെ അരലക്ഷം പേരാണ് ഇവിടെ രോഗികളായത്. ആയിരം പേര്‍ മരണപ്പെടുകയും ചെയ്തു. ആകെ 32,78,895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,06,571 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 23,84,302 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 7,88,022 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 15,412 പേരുടെ നില ഗുരുതരമാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. മരണവും അരലക്ഷത്തിലേക്ക് എത്തുകയാണ്. ഇതുവരെ 18,07,556 പേരാണ് രോഗമുക്തരായത്. 6,68,532 പേര്‍ ചികില്‍സയില്‍ കഴിയുന്നു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

രാജ്യം, ആകെ കൊവിഡ് ബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:

  1. റഷ്യ- 9,12,823 (15,498)
  2. ദക്ഷിണാഫ്രിക്ക- 5,79,140 (11,556)
  3. പെറു- 5,16,296 (25,856)
  4. മെക്‌സിക്കോ- 5,11,369 (55,908)
  5. കൊളമ്പിയ- 4,45,111 (14,492)
  6. ചിലി- 3,82,111 (10,340)
  7. സ്‌പെയിന്‍- 3,58,843 (28,617)
  8. ഇറാന്‍- 3,38,825 (19,331)
  9. യുകെ- 3,16,367 (41,358)
  10. സൗദി അറേബ്യ- 2,95,902 (3,338).
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.