Finance

കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

കെ.അരവിന്ദ്

സാങ്കേതിക വിദ്യയുടെ ഉപയോഗം ‘കാഷ്ലെസ്’ ഇടപാടുകള്‍ വര്‍ധിക്കുന്നതിനാണ് വഴിവെച്ചത്. അടുത്ത ഘട്ടം ‘കാര്‍ഡ്ലെസ്’ ഇടപാടുകളുടേതാണ്. എടിഎമ്മുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൂടാതെ പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എസ്ബിഐയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ ക്കാണ് കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനാ കുക. ഥീൗ ഛിഹ്യ ചലലറ ഛില (ഥഛചഛ) എന്നാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. നേരത്തെ നിക്ഷേപം, ഷോപ്പിംഗ്, ബില്‍ പേമെന്റ്, റിചാര്‍ജ്, യുപിഐ തുടങ്ങിയ സേവനങ്ങളാണ് ഈ ആപ് വഴി ഉപഭോക്താവിന് ലഭ്യമായിരുന്നതെ ങ്കില്‍ യോനോയുടെ പുതിയ വേര്‍ഷനില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎം മെഷീനില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്ബിഐയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി നെറ്റ് ബാങ്കിംഗ് യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയാണ് ഇതിനായി ആദ്യം വേണ്ടത്. യോനോ വെബ്സൈറ്റ് വഴിയും ഇത് ചെയ്യാവുന്നതാണ്. ആറ് അക്കമുള്ള യോനോ കാഷ് പിന്‍ ആപ്പിലോ വെബ്സൈറ്റിലോ നല്‍കി കഴിഞ്ഞാല്‍ ഉപഭോക്താവിന് ആറക്ക റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് അടുത്ത മുപ്പത് മിനുട്ടിനുള്ളില്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാകും. ഈ ഇടപാടിന് കാര്‍ഡ് ആവശ്യമില്ല. മുപ്പത് മിനിട്ട് കഴിഞ്ഞാല്‍ ഈ നമ്പര്‍ ഉപയോഗശൂന്യമാകും.

എസ്ബിഐയില്‍ അക്കൗണ്ടില്ലാത്ത ഒരാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഈ രീതി ഉപയോഗിക്കാം. ഇത് ചെയ്യുന്നതിനായി പണം ആര്‍ക്കാണോ അയക്കേണ്ടത് അയാളുടെ പേരും മൊബൈല്‍ നമ്പരും മേല്‍വിലാസവും നല്‍കി നിങ്ങളുടെ ബെനിഫിഷ്യറി ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനു ശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാല്‍ ബെനിഫിഷ്യറിയുടെ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് വഴി എസ്ബിഐ വെരിഫിക്കേഷന്‍ കോഡ് അയക്കും. ഈ കോഡ് ഉപയോഗിച്ച് എസ്ബിഐ എടിമ്മില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം.

ഒരു ഇടപാടില്‍ 10,000 രൂപ വരെയാണ് ഇങ്ങനെ കാര്‍ഡില്ലാതെ പിന്‍വലിക്കാനാകുന്നത്. ഒരു ദിവസം പരാവധി 20,000 രൂപ വ രെ പിന്‍വലിക്കാം. എസ്ബിഐ അക്കൗണ്ട് ഉടമ ഈ രീതി ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ പ്രത്യേക ചാര്‍ജൊന്നും ഈടാക്കു ന്നില്ല. അതേസമയം മറ്റൊരാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിനു ശേഷം അയാള്‍ കാര്‍ഡില്ലാതെ എസ്ബിഐ എടിഎം വഴി പിന്‍വലിക്കുന്ന സേവനത്തിന് 25 രൂപ ഓരോ ഇടപാടിനും നല്‍കേണ്ടതുണ്ട്.

എല്ലാ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും ഇത്തരത്തില്‍ പണം പിന്‍വലിക്കുക സാധ്യമല്ല. ഈ സേവനം ഉള്‍പ്പെടുത്തിയിട്ടുള്ള എടിഎമ്മുകള്‍ വഴി മാത്രമേ കാര്‍ഡി ല്ലാതെ പണം പിന്‍വലിക്കാനാകൂ.

നേരത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ പുതുതലമുറ ബാങ്കുകളായിരു ന്നു മുന്നിലെങ്കില്‍ സേവിംഗ്സ് ബാങ്ക് അ ക്കൗണ്ട് ഉടമയ്ക്ക് ‘കാര്‍ഡ്ലെസ് വിത്ഡ്രോവല്‍’ സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എസ്ബിഐ. എസ്ബിഐയെ കൂടാതെ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമാണ് അക്കൗണ്ടില്ലാത്ത മറ്റൊരാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും അയാള്‍ക്ക് കാര്‍ഡില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.