Bahrain

അംഗീകാരമില്ലെങ്കില്‍ പൂട്ടിക്കും; ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് എല്‍.എം.ആര്‍.എ കര്‍ശന താക്കീത്

 

ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പരിചരണ സേവനം നല്‍കുന്നതിന് എല്‍.എം.ആര്‍.എയുടെ ലൈസന്‍സിന് പുറമേ, നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്‍.എ) ലൈസന്‍സുമുണ്ടായിരിക്കണം. അംഗീകാരമുള്ള ഏജന്‍സികളില്‍നിന്ന് മാത്രം സേവനം ലഭ്യമാക്കാന്‍ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ലൈസന്‍സുള്ള ഏജന്‍സികളുടെ വിവരങ്ങള്‍ എല്‍.എം.ആര്‍.എയുടെ വെബ്‌സൈറ്റില്‍ (www.lmra.bh) ലഭ്യമാണ്. ഓരോ ആഴ്ചയും ഈ വിവരങ്ങള്‍ പുതുക്കും. അംഗീകാരമില്ലാത്ത ഏജന്‍സികളില്‍നിന്ന് സേവനം തേടുന്നത് കുടുംബങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.