Breaking News

കോവിഡിന്റെ ഉറവിടം: അന്വേഷണ സംഘത്തോട് ചൈനയുടെ നിസ്സഹകരണമെന്ന് ഡബ്ല്യൂ.എച്ച്.ഒ

 

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായി തയ്യാറെടുക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് ലോകാരോഗ്യ സംഘടന.

വൈറസിന്റെ ഉറവിടം അന്വേഷിക്കുന്ന പത്തംഗ ടീമിലെ രണ്ട് പേര്‍ ഇതിനോടകം തന്നെ ചൈനയിലേക്ക് തിരിച്ചുവെന്നും എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം പറഞ്ഞു. ജനീവയില്‍ നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ചൈനയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ശാസ്ത്രജ്ഞര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ശാസ്ത്രജ്ഞരെ സ്വീകരിക്കാനോ അവര്‍ക്ക് ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് മനസിലാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.