കെ.അരവിന്ദ്
പല ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കുന്ന രേഖയാണ് പാന്‍ കാര്‍ഡ്. വാലറ്റില്‍ വെക്കാനുള്ള സൗകര്യവുമുണ്ട്. വാലറ്റ് ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാല്‍ പാന്‍ പോലുള്ള രേഖകളും നഷ്ടപ്പെടുന്ന സ്ഥിതി അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അതേസമയം പാന്‍കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാട് വരികയോ ചെയ്താല്‍ എളുപ്പത്തില്‍ അതിന്റെ റീപ്രിന്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ സാധിക്കും.
യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍-ടിഐഎന്‍ എന്നീ ഏജന്‍സികള്‍ വഴിയാണ് പാന്‍കാര്‍ഡ് വിതരണം ചെയ്യുന്നത്. പാന്‍കാര്‍ഡ് പുറപ്പെടുവിച്ച ഏജന്‍സിയെ സമീപിച്ചാല്‍ അതിന്റെ റീപ്രിന്റ് ലഭ്യമാകും. യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയാണ് റീപ്രിന്റിന് അപേക്ഷിക്കേണ്ടത്. കാര്‍ഡ് പുറപ്പെടുവിച്ച ഏജന്‍സിയുടെ പോര്‍ട്ടലില്‍ ചെന്ന് ‘റീപ്രിന്റ് പാന്‍കാര്‍ഡ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍ കിയതിനുശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നിങ്ങളുടെ മേല്‍വിലാസത്തില്‍ ലഭ്യമാകും.
ഭേദഗതി ചെയ്ത ആദായ നികുതി ചട്ടം അനുസരിച്ച് പാന്‍കാര്‍ഡിന്റെ കടലാസ് രൂപത്തിലുള്ള പകര്‍പ്പ് കൈവശം വെക്കേണ്ട ആവശ്യമില്ല. യുടിഐടിഎസ്എല്‍, എന്‍എസ്ഡിഎല്‍-ടിഐഎന്‍ എന്നീ ഏജന്‍സികള്‍ ഇ-പാന്‍ നല്‍കുന്നുണ്ട്.
ഇവ ഇഷ്യു ചെയ്ത പാനിന്റെ പിഡിഎഫ് ഫയല്‍ കടലാസ് രൂപത്തിലുള്ള പകര്‍പ്പിന് തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. അതായത് ഏതെങ്കിലും ആവശ്യത്തിന് തിരിച്ചറിയല്‍ കാര്‍ഡായി പാന്‍ കാര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ പിഡിഎഫ് ഫയല്‍ കാണിച്ചാല്‍ മതിയാകും.
റീപ്രിന്റിന് അപേക്ഷ നല്‍കുമ്പോള്‍ പാന്‍ കാര്‍ഡ് നമ്പരും ജനന തീയതിയും രേഖപ്പെടുത്തിയിരിക്കണം. എന്‍എസ്ഡിഎല്‍ ആധാര്‍ നമ്പര്‍ കൂടി ആവശ്യപ്പെടാറുണ്ട്. ആധാര്‍ നമ്പര്‍ പാനുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമായതിനാലാണ് എന്‍എസ്ഡിഎല്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നത്.
ആധാര്‍, പാന്‍ നമ്പറുകള്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി സാധിക്കും.https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html എന്ന ലിങ്കിലേക്ക് പോയാല്‍ ആധാര്‍ നമ്പറും പാന്‍ നമ്പറും ബന്ധിപ്പിക്കാം.
മേല്‍പ്പറഞ്ഞ ലിങ്കില്‍ ചെന്ന് വ്യക്തികള്‍ ആധാര്‍, പാന്‍ നമ്പറുകളും ആധാര്‍ കാര്‍ഡിലുള്ള പേരും വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. ആധാര്‍ കാര്‍ഡുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന യുഐഡിഎഐയില്‍ നിന്നും അനുമതി ലഭിക്കുന്നതോടെ ബന്ധിപ്പിക്കല്‍ പൂര്‍ണമാകും.
ആധാറിലെയും പാനിലെയും പേരുകള്‍ തമ്മില്‍ നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും ബന്ധിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ആധാര്‍ ഒടിപി (വണ്‍ ടൈം പാസ് വേര്‍ഡ്) രേഖപ്പെടുത്തിയാല്‍ സുഗമമായി നമ്പറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാം. വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ വിലാസത്തിലേക്കുമാകും ഒടിപി അയക്കുക. അതേസമയം ആധാറിലെയും പാനിലെയും പേരുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ആധാര്‍ അല്ലെങ്കില്‍ പാന്‍ ഡാറ്റാ ബേസില്‍ മാറ്റം വരുത്തേണ്ടി വരും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.