Web Desk
ജമെെക്ക: കരീബിയന്‍ ക്രിക്കറ്റിന്‍റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസിന്‍റെ ഇതിഹാസ ബാറ്റ്‌സ്‌മാന്‍ എവര്‍ട്ടണ്‍ വീക്ക്‌സ് (95) അന്തരിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് വീക്ക്‌സിന്‍റെ മരണവാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. “മഹാത്മാവിന്‍റെ നിര്യാണത്തില്‍ ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ്. ഒരു ഇതിഹാസം, ഞങ്ങളുടെ നായകന്‍, സര്‍ എവര്‍ട്ടണ്‍ വീക്കെസ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- വിന്‍ഡീസ് ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ പറയുന്നു.
രണ്ടാം ലോക മഹായുദ്ധാനന്തര വിന്‍ഡീസ് ടീമില്‍ ഇദ്ദേഹം അംഗമായിരുന്നു. ഇതിഹാസങ്ങളായ ക്ലൈഡ് വാല്‍കോട്ട്, ഫ്രാങ്ക് വോറല്‍ എന്നിവരും വീക്ക്സിനൊപ്പം ഈ ടീമില്‍ കളിച്ചിരുന്നു. വാല്‍കോട്ട് 2006ലും വോറല്‍ 1967ലും മരണപ്പെട്ടു. മൂവര്‍ക്കുമുള്ള ആദരവായി ഇന്ന് ബ്രിഡ്ജ്ടൗണിലെ ദേശീയ സ്റ്റേഡിയം ‘ത്രീ ഡബ്ല്യുസ് ഓവല്‍’ എന്ന് പുനര്‍നാമകരണം ചെയ്തു.
1948നും 58നും ഇടയില്‍ വെസ്റ്റ് ഇന്‍ഡീസിനായി 48 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 58.61 ശരാശരിയില്‍ 4455 റണ്‍സ് നേടി. 207 ആണ് ഉയര്‍ന്ന സ്കോര്‍. തുടര്‍ച്ചയായി അഞ്ചെണ്ണം ഉള്‍പ്പെടെ 15 സെഞ്ചുറികളും 19 അര്‍ദ്ധസെഞ്ചുറികളുമാണ് അദ്ദേഹം നേടിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.